ആർഎംപി പ്രവർത്തകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി

Published : Nov 25, 2020, 02:37 PM ISTUpdated : Nov 25, 2020, 02:42 PM IST
ആർഎംപി പ്രവർത്തകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി

Synopsis

ആക്രമണത്തിന് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തകനെ അപായപ്പെടുത്തി മുന്നിൽ കാണുന്ന തോൽവിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് സിപിഎം നടത്തിയതെന്നും ആർഎംപി നേതാവ് എന്‍ വേണു ആരോപിച്ചു. 

കോഴിക്കോട്: ആർഎംപി പ്രവർത്തകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി. വടകര അഴിയൂർ സ്വദേശി അമിത് ചന്ദ്രനാണ് മാഹി  റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കാർ ഓടിച്ചത് സിപിഎം പ്രവർത്തകനായ മുഹമ്മദ് നിഷാദെന്ന് ആർഎംപി ആരോപിച്ചു. അമിത് ചന്ദ്രന്‍ ഗുരുതര പരിക്കുകളുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

ആക്രമണത്തിന് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തകനെ അപായപ്പെടുത്തി മുന്നിൽ കാണുന്ന തോൽവിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് സിപിഎം നടത്തിയതെന്നും ആർഎംപി നേതാവ് എന്‍ വേണു ആരോപിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിതെറ്റി എൽഡിഎഫ്; ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ളയും തിരിച്ചടിയായി, രാഹുൽ വിഷയം പരമാവധി ഉയര്‍ത്തിയെങ്കിലും ഏശിയില്ല
916 മുദ്രയുള്ളതിനാൽ മൂന്നിടത്ത് ആർക്കും സംശയം തോന്നിയില്ല, നാലാം തവണ കുടുങ്ങി; മുക്കുപണ്ട പണയ തട്ടിപ്പിൽ അറസ്റ്റ്