മുഖ്യമന്ത്രിയെ വെട്ടിലാക്കാൻ കിട്ടിയ വിഷയത്തിൽ ഇപ്പോൾ പാർട്ടി കുരുക്കിൽ; ബിജെപിയിലും ആര്‍എസ്എസിലും അതൃപ്‌തി

Published : Sep 10, 2024, 08:12 AM IST
മുഖ്യമന്ത്രിയെ വെട്ടിലാക്കാൻ കിട്ടിയ വിഷയത്തിൽ ഇപ്പോൾ പാർട്ടി കുരുക്കിൽ; ബിജെപിയിലും ആര്‍എസ്എസിലും അതൃപ്‌തി

Synopsis

ഡീൽ വിവാദത്തിൽ ദത്രാത്തെയയെ വലിച്ചിഴച്ചതിലാണ് അമർഷം. ബിജെപി നേതൃത്വത്തിനും അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയെ വെട്ടിലാക്കാൻ കിട്ടിയ വിഷയത്തിൽ പാർട്ടി കുരുക്കിൽ ആയെന്നാണ് ബിജെപി നേതാക്കളുടെ അഭിപ്രായം. 

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറുമായി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തായത്തിൽ ആര്‍എസ്എസില്‍ അതൃപ്‌തി. ഡീൽ വിവാദത്തിൽ ദത്രാത്തെയയെ വലിച്ചിഴച്ചതിലാണ് അമർഷം. ബിജെപി നേതൃത്വത്തിനും അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയെ വെട്ടിലാക്കാൻ കിട്ടിയ വിഷയത്തിൽ പാർട്ടി കുരുക്കിൽ ആയെന്നാണ് ബിജെപി നേതാക്കളുടെ അഭിപ്രായം. 

അതേസമയം, എഡിജിപി  എം ആർ അജിത് കുമാറിനെ മാറ്റാൻ സി പി എമ്മിൽ നിന്നും എൽ ഡി എഫിൽ നിന്നും സമ്മർദം ഉയരുമ്പോഴും നടപടി എടുക്കാൻ മടിക്കുകയാണ് മുഖ്യമന്ത്രി. ആർ എസ്‌ എസ്‌ നേതാക്കളുമായി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച ഗൗരവതരമെന്നും നടപടി വേണം എന്നുമാണ് ഉയരുന്ന ആവശ്യം. സ്വകാര്യ സന്ദർശനം എന്ന അജിത് കുമാറിന്‍റെ വിശദീകരണം ഇടത് നേതാക്കൾ പോലും തള്ളിയിട്ടും ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി കൈ വിടാൻ മടിക്കുകയാണ്.

കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള പല സംശയങ്ങൾക്കും പിണറായി വിജയൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. അജിത് കുമാറിനെ മാറ്റിക്കൊണ്ടുള്ള നിര്‍ണായക തീരുമാനത്തിന് മുഖ്യമന്ത്രി മുതിര്‍ന്നിട്ടില്ല. അതേസമയം, സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സമ്മര്‍ദം ശക്തമാക്കിയതോടെ മുഖ്യമന്ത്രിയ്ക്ക് ഇനിയും മൗനം തുടരാനായേക്കില്ല. ഇന്നോ നാളെയോ മുഖ്യമന്ത്രി വാർത്ത സമ്മേളനം വിളിക്കാനും സാധ്യത ഉണ്ട്.

പൊലീസിനെ കണ്ട് ഭയന്നോടി, 40 അടിയുള്ള കിണറ്റിൽ വീണ് വിദ്യാർഥി; റോപ്പും നെറ്റുമിട്ട് രക്ഷിച്ച് ഫയർഫോഴ്സ്

എന്തൊരു കാഞ്ഞ ബുദ്ധി! ഒളിപ്പിക്കാൻ ഇതിനും മുകളിൽ ഒരു സ്ഥലം വേറെ കാണില്ല; കിണറ്റിൽ നിന്ന് പിടിച്ചത് കോട

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K