
തിരുവനന്തപുരം: സർക്കാരിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാൻ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരെല്ലാം ഇതിനായി സജീവമായി രംഗത്തിറങ്ങണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സര്‍ക്കാര്‍ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം സര്‍ക്കാരിനെതിരെ നടക്കുന്ന ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും കഴിയണമെന്ന് മന്ത്രിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ പദ്ധതി പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുതെന്ന കര്‍ശന നിര്‍ദ്ദേശവും മുഖ്യമന്ത്രി നൽകുന്നുണ്ട്. പ്രഖ്യാപിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികളുടെ കാര്യത്തിലും ഈ ജാഗ്രത വേണമെന്നാണ് മുഖ്യമന്ത്രി ഓർമ്മിപ്പിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പരമാവധി പദ്ധതികൾ ഉദ്ഘാടന ഘട്ടത്തിലേക്ക് എത്തണമെന്ന നിര്‍ദ്ദേശമാണ് മന്ത്രിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി നൽകിയിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam