നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണം; വിശദീകരണവുമായി സിപിഎം

Published : Aug 31, 2026, 06:58 AM IST
CPM CENTRAL COMMITTEE

Synopsis

നിലവിൽ പിരിച്ചെടുത്ത തുകയേക്കാൾ കൂടുതൽ മൂല്യമുള്ള 38 സെന്റ് ഭൂമി സൊസൈറ്റിയുടെ കൈവശമുണ്ടെന്നും, അതിനാൽ നിക്ഷിപ്ത താൽപര്യക്കാരുടെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കണ്ണൂർ: ഇരിട്ടിയിലെ നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണത്തിൽ വിശദീകരണവുമായി സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റി രംഗത്ത്. സ്വാശ്രയ കോളേജ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ പാർട്ടി ഘടകങ്ങളുടെ പിന്തുണയോടെ ആകെ 24 ലക്ഷം രൂപ മാത്രമാണ് സമാഹരിച്ചതെന്ന് ഏരിയ കമ്മിറ്റി വ്യക്തമാക്കി. എന്നാൽ കോളേജ് സ്ഥാപിക്കുന്നതിന് ആവശ്യമായ 5 ഏക്കർ ഭൂമി കണ്ടെത്താൻ കഴിഞ്ഞില്ല. പ്രളയവും കൊവിഡും പ്രതീകൂല സാഹചര്യമായി. ഇതിനിടെ ആരംഭിച്ച പാരലൽ കോളേജിന്റെ പ്രവർത്തനവും നിലച്ചു. നിലവിൽ പിരിച്ചെടുത്ത തുകയേക്കാൾ കൂടുതൽ മൂല്യമുള്ള 38 സെന്റ് ഭൂമി സൊസൈറ്റിയുടെ കൈവശമുണ്ടെന്നും, അതിനാൽ നിക്ഷിപ്ത താൽപര്യക്കാരുടെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓണത്തിന് ചെലവ് പതിനായിരം കോടി കടന്നു; 1800 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ
നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല, തുരങ്കങ്ങളിൽ തിരച്ചിൽ ഊർജിതം