സെനറ്റിൽ സർവ്വം ബിജെപി മയം! എംജി സർവകലാശാലയിൽ ചാൻസലർ ബിജെപി അനുഭാവികളെ കുത്തിനിറച്ചെന്ന് ആക്ഷേപം; 30 ൽ 17 പേരും ബിജെപി പശ്ചാത്തലമുള്ളവർ

Published : Jun 06, 2026, 10:08 PM IST
mg university

Synopsis

എംജി സർവകലാശാല സെനറ്റിലേക്ക് ചാൻസലറായ ഗവർണർ നാമനിർദ്ദേശം ചെയ്ത 30 പേരിൽ 17 പേരും ബിജെപി പശ്ചാത്തലമുള്ളവരാണെന്ന് ആരോപണം. സർവകലാശാലകളെ കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ആക്ഷേപം

കോട്ടയം: എം ജി സർവകലാശാല സെനറ്റിലേക്ക് ചാൻസലർ കൂടിയായ ഗവർണർ നിയമിച്ച പ്രതിനിധികളിൽ ഭൂരിഭാഗവും ബി ജെ പി പശ്ചാത്തലമുള്ളവരാണെന്ന് ആക്ഷേപം. വിവിധ മേഖലകളിൽ നിന്നായി ചാൻസലറായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നാമനിർദ്ദേശം ചെയ്ത 30 പേരിൽ 17 പേരും ബി ജെ പിയുമായി അടുത്ത ബന്ധമുള്ളവരാണ്. എഴുത്തുകാരുടെ വിഭാഗത്തിൽ നിന്ന് ചാൻസലർ നിർദ്ദേശിച്ചിരിക്കുന്നത് പ്രമുഖ ബി ജെ പി നേതാവ് ജെ പ്രമീളാദേവിയെയാണ്. ഇതിനുപുറമേ, മാതൃഭൂമി പത്രത്തിന്റെ കുട്ടനാട് പ്രാദേശിക ലേഖകൻ കെ രംഗനാഥൻ കൃഷ്ണയും ചാൻസലറുടെ നോമിനികളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സർവകലാശാലയുടെ ഉയർന്ന ഭരണസമിതിയിലേക്ക് രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തി നിയമനം നടത്തിയതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. എം ജി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറുടെ നിയമനവുമായി ബന്ധപ്പെട്ട് മുൻപും ബി ജെ പി നോമിനി ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സെനറ്റ് അംഗങ്ങളുടെ നിയമനത്തിലും സംഘപരിവാർ പശ്ചാത്തലമുള്ളവരെ തിരുകിക്കയറ്റിയെന്ന ആക്ഷേപം ശക്തമാകുന്നത്. സർവകലാശാലകളെ കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് പ്രതിപക്ഷ സംഘടനകൾ ചൂണ്ടികാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപെട്ട അമ്മയും മകനും മരിച്ചു, 7 വയസുകാരന്റെ മൃതദേഹം കണ്ടെത്തി
ജാതി പറ‍ഞ്ഞ് അധിക്ഷേപിച്ചെന്ന പരാതിയുമായി യുവതി, ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിനെതിരെ പരാതി, നിഷേധിച്ച് സ്കൂൾ അധികൃതർ