സൗന്ദര്യ ചികിത്സ ആരോപണം; ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിയിട്ടില്ല, രേഖ ഉണ്ടെങ്കിൽ പുറത്തു വിടണമെന്ന് ശോഭന ജോർജ്

Published : Oct 27, 2026, 12:10 PM IST
sobhana george

Synopsis

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെ സൗന്ദര്യ ചികിത്സാ നടത്തിയെന്ന ആരോപണം നിഷേധിച്ച് ശോഭന ജോർജ്. ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിയിട്ടില്ലെന്നും രേഖ ഉണ്ടെങ്കിൽ പുറത്തു വിടണമെന്നും ശോഭന ജോർജ്ജ്

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെ സൗന്ദര്യ ചികിത്സാ നടത്തിയെന്ന ആരോപണം നിഷേധിച്ച് ശോഭന ജോർജ്. ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിയിട്ടില്ലെന്നും രേഖ ഉണ്ടെങ്കിൽ പുറത്തു വിടണമെന്നും ശോഭന ജോർജ്ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുട്ടയും ചെമ്പരത്തി മൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോ. വിപി സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും തനിക്കെതിരെ സഭയിൽ വ്യാജ ആരോപണം ഉന്നയിച്ചുവെന്നും ശോഭന ജോർജ്ജ് പറഞ്ഞു.

ഔഷധി ചെയർപേഴ്സണായിരിക്കെ ശോഭന ജോർജ് സ്ഥാപനത്തിന്റെ ചെലവിൽ അനധികൃത സൗന്ദര്യചികിത്സ നടത്തിയെന്നാണ് ആരോപണം. 3 കിലോ ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടകളും ഉപയോ​ഗിച്ചെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഔഷധിയുടെ പഞ്ചകർമ ആശുപത്രിയിലെ ഡീലക്സ് എസി മുറിയിൽ നടന്ന ഈ ചിട്ടവട്ടങ്ങൾക്കായി ഔഷധിയുടെ ഔദ്യോഗിക ഫണ്ടും ഡോക്ടർമാരുടെ സേവനവും ദുരുപയോഗം ചെയ്തതായാണ് കണ്ടെത്തൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംഎൽഎമാരുടെ നിലവിലെ ശമ്പളം അറിയാം, വർധിപ്പിക്കാൻ അതിവേഗ നീക്കം; 35 ശതമാനം വരെ കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്
പരാതി പിൻവലിക്കാൻ പണം ചോദിച്ചെന്ന ആരോപണം; കാർട്ടൺ ഇന്ത്യ എംഡിക്കെതിരെ നിയമ നടപടിയുമായി മുഹമ്മദ് ഷമ്മാസ്