ചേരാനെല്ലൂരിൽ ബെൻസ് ഇടിച്ച് 55 കാരൻ മരിച്ച സംഭവം; കേസ് ഫയലുകൾ ഡിസിബിക്ക് കൈമാറി

Published : Oct 27, 2026, 11:41 AM IST
Benz accident death

Synopsis

തെളിവ് നശിപ്പിക്കാൻ കുട്ടി ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു. മോട്ടോർ വാഹന വകുപ്പ് കുട്ടിക്ക് 25 വയസ്സുവരെ ലൈസൻസ് വിലക്കുകയും അപകടമുണ്ടാക്കിയ കാറിന്റെ ആർസി സസ്പെൻഡ് ചെയ്യുകയും ചെയ്യും.

ചേരാനല്ലൂർ: ചേരാനല്ലൂർ ബെൻസ് ഇടിച്ചു 55 കാരൻ മരിച്ച കേസിൽ ഡിസിബിക്കു കേസ് ഫയലുകൾ കൈമാറി. ലോ ആൻഡ് ഓർഡർ എഐജി അനൂജ് പലിവാൾ ചേരാനെല്ലൂർ സ്റ്റേഷനിൽ എത്തി. ജഡ്ജിന്റെ മൊഴി ഇന്നലെ എടുത്തു എങ്കിലും ഒഫീഷ്യൽ ആയി രേഖപ്പെടുത്തിയിരുന്നില്ല. അതിനാൽ അനുമതി വാങ്ങിയ ശേഷം പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തും. തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്നാണ് ജഡ്ജി മൊഴി നൽകിയിട്ടുള്ളത്. അതേസമയം 17 കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് തട്ടുകട ഉടമ മരിച്ച കേസിൽ അഡീഷണൽ മജിസ്ട്രേറ്റിന് വീഴ്ച പറ്റി എന്നാണ് റിപ്പോർട്ട്‌. പോർട്ട്ഫോളിയോ ജഡ്‌ജ്‌ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ ആണ് ഈ കണ്ടെത്തൽ.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

മകൻ അപകടം ഉണ്ടാക്കി എന്നറിഞ്ഞ ഉടൻ അച്ഛനായ ജഡ്ജി പോലീസ് സ്റ്റേഷനിൽ പോയത് തെറ്റ് ആണ്. ഔദ്യോഗിക ആവശ്യത്തിന് അല്ലാതെ സ്റ്റേഷനിൽ പോകുമ്പോൾ, ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങണമായിരുന്നു. ജഡ്ജിയെ സസ്‌പെൻഡ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും.ഇതിനിടെ സ്വന്തം ഇൻസ്റ്റാഗ്രാം പേജ് 17കാരൻ ഡിലീറ്റ് ചെയ്തു. മുൻപ് വാഹനമോടിച്ചതിന്റെ തെളിവ് നശിപ്പിക്കാനാണ് ഇതെന്ന് പുറത്ത് വരുന്ന സൂചന. 17 കാരൻ ലൈസൻസ് എടുക്കുന്നത് വിലക്കാൻ എംവിഡി മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 25 വയസ്സ് വരെ വിലക്കും. അപകടമുണ്ടാക്കിയ ബെൻസിന്റെ ആർസി സസ്പെൻഡ് ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആരോഗ്യപ്രവർത്തകർ വീടുകളിലെത്തും, രോഗങ്ങൾ കണ്ടുപിടിക്കാൻ പരിശോധനകൾ; പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ
ഇഡിക്കും മുൻ ഗവർണർക്കുമെതിരെ നിലപാടെടുത്ത് മന്ത്രി ഷിബു ബേബി ജോൺ; 'ഇഡി നീക്കം ദുരൂഹം, ഗവർണറുടെ നീക്കത്തോട് യോജിപ്പില്ല'