ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ലെന്നാരോപണം; പേരാമ്പ്രയിൽ സൂപ്പർമാർക്കറ്റിന് നേരെ ആക്രമണം

Published : May 08, 2022, 08:22 PM IST
ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ലെന്നാരോപണം; പേരാമ്പ്രയിൽ സൂപ്പർമാർക്കറ്റിന് നേരെ ആക്രമണം

Synopsis

ബീഫ് വാങ്ങാനെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ ബാദുഷ സൂപ്പർമാർക്കറ്റിലെ 3 ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോഴിക്കോട്:  പേരാമ്പ്രയിൽ ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ലെന്നാരോപിച്ച് സൂപ്പർമാർക്കറ്റിന് നേരെ ആക്രമണം ഉണ്ടായി. ബീഫ് വാങ്ങാനെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ ബാദുഷ സൂപ്പർമാർക്കറ്റിലെ 3 ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരിയെ കയ്യേറ്റം ചെയ്ത ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പയ്യൂർ സ്വദേശി പ്രസൂണിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സൂപ്പർ മാർക്കറ്റിന് മുന്നിൽ പ്രതിഷേധമുണ്ടായി.

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം