'താൻ പരിക്കേറ്റ് വീട്ടിലിരിക്കുമ്പോൾ അവർ ശമ്പളം വാങ്ങുന്നു'; ജീവനക്കാരെ തിരിച്ചെടുത്ത നടപടിക്കെതിരെ അൽഫോൻസ

Published : Sep 03, 2021, 10:24 AM ISTUpdated : Sep 03, 2021, 12:09 PM IST
'താൻ പരിക്കേറ്റ് വീട്ടിലിരിക്കുമ്പോൾ അവർ ശമ്പളം വാങ്ങുന്നു'; ജീവനക്കാരെ തിരിച്ചെടുത്ത നടപടിക്കെതിരെ അൽഫോൻസ

Synopsis

താൻ പരിക്കേറ്റ് വീട്ടിലിരിക്കുമ്പോൾ അവർ ജോലി ചെയ്തു ശമ്പളം വാങ്ങുന്നു. ഈ നടപടി ശരിയല്ലെന്ന് അൽഫോൻസ പറയുന്നു.

തിരുവനന്തപുരം: മീൻകുട്ട തട്ടിത്തെറുപ്പിച്ച സംഭവത്തില്‍ സസ്പെൻഷനിലായിരുന്ന ആറ്റിങ്ങൽ നഗരസഭാ ജീവനക്കാരെ തിരിച്ചെടുത്ത നടപടിക്കെതിരെ മത്സ്യവില്പനക്കാരി അൽഫോൻസ. താൻ പരിക്കേറ്റ് വീട്ടിലിരിക്കുമ്പോൾ അവർ ജോലി ചെയ്തു ശമ്പളം വാങ്ങുന്നു. ഈ നടപടി ശരിയല്ലെന്ന് അൽഫോൻസിയ പറയുന്നു.

Also Read: 'നടപടി പേരിന് മാത്രം!', മീൻകുട്ട തട്ടിത്തെറുപ്പിച്ച ജീവനക്കാരുടെ സസ്പെൻഷൻ ആറ്റിങ്ങല്‍ നഗരസഭ റദ്ദാക്കി

ആറ്റിങ്ങലില്‍ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ നടപടി പേരിന് മാത്രം ഒതുങ്ങുകയായിരുന്നു. ഇന്നലെയാണ് ജീവനക്കാരുടെ സസ്പെൻഷൻ റദ്ദാക്കി കൊണ്ടുള്ള ഉത്തരവിറങ്ങിയത്. സസ്പെൻഷൻ കാലയളവ് ജീവനക്കാര്‍ക്ക് അവധിയായി പരിഗണിക്കാനാണ് തീരുമാനം. മുബാറക്ക്, ഷിബു എന്നീ ജീവനക്കാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സസ്പെൻഷൻ റദ്ദാക്കിയതെന്ന് ചെയര്‍പേഴ്സ്ണ്‍ അറിയിച്ചു.

ഓഗസ്റ്റിന് പത്തിനാണ് അവനവൻചേരിയില്‍ മീൻകച്ചവടം നടത്തുകയായിരുന്ന അല്‍ഫോണ്‍സയുടെ മീൻ നഗരസഭാ ജീവനക്കാര്‍ തട്ടിത്തെറിപ്പിച്ചത്. മത്സ്യത്തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് ജീവനക്കാരെ സസ്പെന്‍റ് ചെയ്തതായി നഗരസഭ അറിയിച്ചത്.

Also Read: 'മീന്‍ പിടിച്ചെടുത്തു' ; മുൻസിപ്പാലിറ്റി ജിവനക്കാർക്ക് എതിരെ പരാതിയുമായി ആറ്റിങ്ങല്‍ സ്വദേശി

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ