അലൂമിനിയത്തിന് തീ വില, മൂന്നാഴ്ചക്കിടെ 15 ശതമാനം വിലവർധന; കേരളത്തിൽ കൂടിയത് കിലോയ്ക്ക് 150 രൂപവരെ

By Web TeamFirst Published Sep 17, 2021, 6:50 AM IST
Highlights

ചൈനയിൽ അലൂമിനിയം ഉത്പാദനം കുറഞ്ഞതും ഗിനിയയിൽ പട്ടാള അട്ടിമറി കാരണം കയറ്റുമതി നിലച്ചതുമാണ് പെട്ടെന്ന് വില ഉയരാൻ കാരണമായത്.

മലപ്പുറം: ആഗോള വിപണിയിൽ അലൂമിനിയം വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. കഴിഞ്ഞ മൂന്നാഴ്ചക്കിടെ മാത്രം പതിനഞ്ചു ശതമാനം വില വർധനയാണ് ഉണ്ടായത്. ചൈനയിൽ അലൂമിനിയം ഉത്പാദനം കുറഞ്ഞതും ഗിനിയയിൽ പട്ടാള അട്ടിമറി കാരണം കയറ്റുമതി നിലച്ചതുമാണ് പെട്ടെന്ന് വില ഉയരാൻ കാരണമായത്. കേരളത്തിൽ കിലോയ്ക്ക് 150 രൂപവരെയാണ് വില കൂടിയതെന്ന് വ്യാപാരികൾ പറയുന്നു.

ഒരു മാസത്തിനിടെ മാത്രം കിലോക്ക് 120 മുതല്‍ 150 രൂപയുടെ വര്‍ദ്ധനവാണ് അലുമിനിയം പാത്രങ്ങൾക്ക്  വിപണിയിലുണ്ടായിട്ടുള്ളത്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!