നിർമാണം ഇ ശ്രീധരന്റെ നേതൃത്വത്തിലായിരിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. നാളെ പ്രഖ്യാപനം നടത്താനാണ് സാധ്യത.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവനന്തപുരം സന്ദർശനത്തിൽ സിൽവർ ലൈന് ബദലായ അതിവേഗ റെയിൽ പ്രഖ്യാപിക്കാൻ സാധ്യത. നിർമാണം ഇ ശ്രീധരന്റെ നേതൃത്വത്തിലായിരിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. നാളെ പ്രഖ്യാപനം നടത്താനാണ് സാധ്യത.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശംഖുംമുഖം- എയർപോർട്ട് ഭാഗവും പുത്തരിക്കണ്ടം- കിഴക്കേകോട്ട ഭാഗവും വ്യാഴം, വെള്ളി ദിവസങ്ങളിൽ താൽക്കാലിക റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ദിവസങ്ങളിൽ ശംഖുംമുഖം - എയർപോർട്ട് ഭാഗത്തും പുത്തരിക്കണ്ടം -കിഴക്കേകോട്ട ഭാഗത്തുമുള്ള രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ/ ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നതും പട്ടം, ബലൂണുകൾ എന്നിവ പറത്തുന്നതും ലേസർ ബീം ലൈറ്റുകൾ എന്നിവ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും നഗരാതിർത്തിയിൽ കർശന സുരക്ഷ പരിശോധനക്ക് വിധേയമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചിരിക്കുകയാണ്.


