
കൊച്ചി: ആലുവ എടത്തലയിൽ ബസ്സും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 31പേർക്ക് പരിക്കേറ്റു. ഇവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്, ഇയാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ പ്രസാദിന്റെ തലയ്ക്കും കൈക്കും പരിക്ക് പറ്റി. അപകടത്തെ തുടർന്ന് പ്രദേശത്ത് അല്പനേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ക്രെയിൻ എത്തിച്ചു ബസ് അരികിലേക്ക് മാറ്റി, ഗതാഗതം പുനസ്ഥാപിച്ചു. ആലുവയിൽ നിന്നും പുക്കാട്ടുപടി ഭാഗത്തേക്ക് പോവുകയായിരുന്ന സെൻറ് തോമസ് ബസ്സും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ടോറസുമാണ് കൂട്ടിയിടിച്ചത്. ഉച്ചക്ക് 2:30 ഓടെയായിരുന്നു അപകടം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam