
കോഴിക്കോട്: മുക്കത്ത് തൊട്ടടുത്ത് പ്രവർത്തിക്കുന്ന കടകളിലെ ജീവനക്കാർ പരസ്പരം ഏറ്റുമുട്ടി. കൂൾബാർ ജീവനക്കാരനും ഹോട്ടൽ ജീവനക്കാരനും തമ്മിലാണ് സംഘർഷം. കൂൾബാർ ജീവനക്കാരൻ മുനവ്വർ താജും, ഹോട്ടൽ ജീവനക്കാരൻ ഫിലിപ്പുമാണ് ഏറ്റുമുട്ടിയത്. കൂൾബാറിലേക്ക് വന്നവരെ ഹോട്ടലിലേക്ക് വിളിച്ചുകയറ്റിയതാണ് പ്രകോപനം. ഇത് ചോദ്യം ചെയ്ത മുനവ്വർ, പിറകെ ഫിലിപ്പിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഫിലിപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടൽ ഉടമയുടെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam