'15 വർഷം എംഎല്‍എ ആയിരുന്നപ്പോൾ ഇവിടെ ഒരു കലാപവും ഉണ്ടായില്ല, ഞാൻ മാറിയപ്പോൾ ആലപ്പുഴയിൽ രണ്ട് വർഗീയ കൊലപാതകം നടന്നു'; ജി സുധാകരൻ

Published : Mar 24, 2026, 09:54 PM IST
g sudhakaran

Synopsis

കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ആണ് അമ്പലപ്പുഴയിൽ നടക്കുന്നതെന്ന് ജി സുധാകരൻ

ആലപ്പുഴ: കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ആണ് അമ്പലപ്പുഴയിൽ നടക്കുന്നതെന്ന് ജി സുധാകരൻ. നിയമം പഠിച്ചത് കൊണ്ട് രാഷ്ട്രീയ പ്രവർത്തനത്തിൽ കുറെ ഗുണം ചെയ്തെന്നും എല്ലാ കോൺഗ്രസ്‌ പ്രവർത്തകരായും നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ബിജെപിക്കാരുമായും നല്ല ബന്ധമാണെന്നും ബിജെപിക്കാർ സ്ഥാനാർഥിയെ നിർത്തിയെങ്കിലും എനിക്ക് വോട്ട് ചെയ്യും എന്ന് ചില ബിജെപിക്കാർ പറഞ്ഞു, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കാർ വോട്ട് ചെയ്തു. അതുകൊണ്ടാണ് നല്ല ഭൂരിപക്ഷം കിട്ടിയത്. സിപിഎമ്മിന് ഇവിടെ വലിയ വോട്ട് ഒന്നും ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

എല്ലാ മനുഷ്യരും എനിക്ക് വോട്ട് ചെയ്യും, ഞാൻ സെക്കുലർ ആയത് കൊണ്ടാണ് എല്ലാവരും വോട്ട് ചെയ്യുന്നത്. ഇത്തവണ മുൻകാലത്തേക്കാൾ കൂടുതൽ ഭൂരിപക്ഷം കിട്ടും. മുസ്ലിം ജനവിഭാഗങ്ങളും എനിക്ക് വോട്ട് ചെയ്യും. ഇന്ത്യയിൽ കോടികണക്കിന് മുസ്ലിം സഹോദരങ്ങൾ ഉണ്ട്. എല്ലാവരും ഒരു മനസോടെയാണ് ജീവിക്കുന്നത്. ജാതി മത വ്യത്യാസം ഇല്ലാതെ എല്ലാവരും വോട്ട് ചെയ്യുന്ന മണ്ഡലമാണിത്. മുസ്ലിം വോട്ട് പ്രതീക്ഷിച്ച് മുൻപ് ഷേക്ക്‌ പി ഹാരിസ്നെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കി. ചില സിപിഎം നേതാക്കളും പിന്തുണച്ചു.പക്ഷെ ഭൂരിപക്ഷം എനിക്കായിരുന്നു. കഴിഞ്ഞ തവണ സിപിഎം മുസ്ലിം നാമധാരിയെ മത്സരിപ്പിച്ചു. പക്ഷെ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ ഭൂരിപക്ഷം എം ലിജുവിനായിരുന്നു. കോൺഗ്രസിൽ ചേരാനായിരുന്നെങ്കിൽ എനിക്ക് ആറു മാസത്തെ ഗൂഢാലോചന വേണ്ട. ചള്ളി കടപ്പുറത്ത് തന്‍റെ പോസ്റ്റർ ഒട്ടിക്കാൻ ചെന്ന ആളുകളെ തടഞ്ഞു. എം ലിജുവിനെതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രഹസ്യമായി നോട്ടീസ് പ്രചരിപ്പിച്ചു. ഇത്തവണയും അതുണ്ടാകാൻ സാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ, കരുതിയിരിക്കണമെന്നും, എനിക്കെതിരെ പല പോസ്റ്ററുകളും പതിപ്പിക്കുന്നു, അതൊന്നും യുഡിഎഫുകാർ എടുത്ത് മാറ്റരുത്. അത് അവിടെ തന്നെ ഇരിക്കട്ടെ. ഞാൻ 15 വർഷം എംഎല്‍എ ആയപ്പോൾ ഇവിടെ ഒറു കലാപവും ഉണ്ടായില്ല. ഞാൻ മാറിയപ്പോൾ ആലപ്പുഴയിൽ രണ്ട് വർഗീയ കൊലപാതകം നടന്നു. സിപിഎം ഇപ്പോൾ ഐഡിയോളജി പറയുന്നു. ഐഡിയ ഇല്ലാത്തവർക്ക് എന്ത് ഐഡിയോളജി. ഞാൻ ഇപ്പൊ സിപിഎംകാരനല്ല. ആലപ്പുഴ സിപിഎമ്മിൽ ഒരു നിലപടും ഇല്ല. പാർട്ടിയിലെ ഒരു ചെറുപ്പകാരനും നേരായി വളരുന്നില്ല. വളഞ്ഞ് വളരുന്നു. കഞ്ചാവ് വിൽപ്പനക്കാർ ആലപ്പുഴയിൽ ചെങ്കൊടിയേന്തുന്നു. അവരുടെ കയ്യിൽ പണമുണ്ട്. അവരെ പാർട്ടി സംരക്ഷിക്കുന്നു. സെക്രട്ടറിയെ കേന്ദ്രീകരിച്ചാണ് സിപിഎം പ്രവർത്തിക്കുന്നത്. ഇവിടെ ഒരു ജില്ലാ സെക്രട്ടറി ഉണ്ട്. ഒന്നും അറിയാത്ത ഒരാൾ ജില്ലാ പാർട്ടിയെ നയിക്കുന്നു. പാർട്ടിക്കാരുടെ കാര്യം നോക്കാൻ അറിയാത്ത പാർട്ടി സെക്രട്ടറി. സ്വന്തം കാര്യവും കുടുംബകാര്യവും അവർക്ക് അറിയാം. എനിക്ക് പാർലമെന്‍ററി വ്യാമോഹം എന്നാണ് പിബി അംഗങ്ങൾ അടക്കം പറയുന്നത്. എകെജി മരണം വരെ എംപി ആരുന്നു. ഞാൻ പാർട്ടി ബന്ധം ഉപേക്ഷിച്ചാണ് മത്സരിക്കാൻ ഇറങ്ങിയത്. പാർലമെന്‍ററി വ്യാമോഹം എന്നതിന്‍റെ അർത്ഥം പോലും അറിയാത്തവർ ആണ് എന്നെ വിമർശിക്കുന്നത്. പാർലമെന്‍ററി രംഗത്ത് നടത്തുന്നതും രാഷ്ട്രീയ പ്രവർത്തനമാണ്. ഇവിടെ കോൺഗ്രസുമായി ബന്ധം എന്ന് വിമർശിക്കുന്നവർ തമിഴ് നാട്ടിലേക്ക് നോക്ക്. അവിടെ എല്ലാവരും ഒന്നിച്ചാണ്. അവിടെ പോയി പ്രസംഗിച്ചവർ ആണ് വിജയരാഘവൻ, തോമസ് ഐസക് എന്നിവരെന്നും അദ്ദേഹം വ്യക്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Election Green Protocol: എന്താണ് തെരഞ്ഞെടുപ്പുകളിലെ ഹരിത ചട്ടം; എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്
പ്രചാരണച്ചൂടിൽ കേരളം, യുഡിഎഫ് ക്യാമ്പിൽ ആത്മവിശ്വാസം, ഭരണമാറ്റമെന്ന ലക്ഷ്യവുമായി പ്രചാരണം, ആവേശമായി ചില സര്‍വേ ഫലങ്ങളും