ആംബുലൻസ് അപകടം; പൊലീസ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കുമെതിരെ കേസ്

Published : Jul 13, 2023, 02:03 PM ISTUpdated : Jul 13, 2023, 03:14 PM IST
ആംബുലൻസ് അപകടം; പൊലീസ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കുമെതിരെ കേസ്

Synopsis

ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മന്ത്രിയുടെ പൈലറ്റ് വാഹനവും ആംബുലൻസും തമ്മിൽ കൂട്ടിയിടിച്ചത് ഇന്നലെ വൈകിട്ടാണ്.   

കൊല്ലം: കൊല്ലം കൊട്ടാരക്കരയിലെ ആംബുലൻസ് അപകടത്തിൽ പൊലീസ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കുമെതിരെ കേസ്. കൊട്ടാരക്കര പൊലീസ് ആണ് കേസെടുത്തത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മന്ത്രിയുടെ പൈലറ്റ് വാഹനവും ആംബുലൻസും തമ്മിൽ കൂട്ടിയിടിച്ചത് ഇന്നലെ വൈകിട്ടാണ്. 

മന്ത്രി പോകുന്ന വഴിയിൽ എന്തിന് വണ്ടി കൊണ്ടുവന്നു? അപകടത്തില്‍ പ്രതിയാക്കാനാണ് നീക്കമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ 

കൊട്ടാരക്കരയില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍, തന്നെ പ്രതിയാക്കാന്‍ നീക്കമെന്നാരോപിച്ച ് ആംബുലന്‍സ് ഡ്രൈവര്‍ രംഗത്തെത്തിയിരുന്നു. കേസ് കൊടുക്കാൻ സ്റ്റേഷനിൽ ചെന്നപ്പോൾ പൊലിസ് ആക്ഷേപിച്ചു. സോപ്പുപെട്ടി പോലുള്ള വണ്ടിയാണോ ഓടിക്കുന്നതെന്ന് ചോദിച്ചു. കുപ്പത്തൊട്ടിയിൽ കളയാൻ പറഞ്ഞു. മന്ത്രി പോകുന്ന വഴിയിൽ എന്തിന് വണ്ടി കൊണ്ടുവന്നുവെന്നും ചോദിച്ചു. ആശുപത്രിയിൽ ആയതിനാൽ സഹോദരൻ സന്തോഷാണ് സ്റ്റേഷനിൽ പോയതെന്ന് നിതിൻ വ്യക്തമാക്കി.

പ്രസവവേദനയെ തുടർന്ന് ആംബുലൻസ് ഓടിയെത്തി; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഞ്ഞിന് ജന്മംനൽകി ആദിവാസി യുവതി

പരാതിയുമായി രോഗിയുടെ ഭർത്താവും രംഗത്തുവന്നു. വീഴ്ച വരുത്തിയത് പൈലറ്റ് വാഹനമാണ്. പൊലീസ് സിഗ്നൽ പ്രകാരമാണ് ആംബുലൻസ് കടത്തിവിട്ടത്. സൈറൻ മുഴക്കിയിരുന്നെന്നും അശ്വകുമാർ പറഞ്ഞു. മന്ത്രി സ്വന്തം കാര്യം നോക്കി പോയി. അടുത്തേക്ക് വരാനുള്ള മനസ് കാണിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസില്‍ ഇടിച്ച സംഭവം; കേസെടുക്കാന്‍ തയ്യാറാകാതെ പൊലീസ്

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം