മന്ത്രി പോകുന്ന വഴിയിൽ എന്തിന് വണ്ടി കൊണ്ടുവന്നു? അപകടത്തില്‍ പ്രതിയാക്കാനാണ് നീക്കമെന്ന് ആംബുലന്‍സ് ഡ്രൈവര്‍

Published : Jul 13, 2023, 12:24 PM ISTUpdated : Jul 13, 2023, 12:49 PM IST
മന്ത്രി പോകുന്ന വഴിയിൽ എന്തിന് വണ്ടി കൊണ്ടുവന്നു? അപകടത്തില്‍ പ്രതിയാക്കാനാണ് നീക്കമെന്ന് ആംബുലന്‍സ് ഡ്രൈവര്‍

Synopsis

സോപ്പുപെട്ടി പോലുള്ള വണ്ടിയാണോ ഓടിക്കുന്നതെന്ന് ചോദിച്ചു.കുപ്പത്തൊട്ടിയിൽ കളയാൻ പറഞ്ഞു.കേസ് കൊടുക്കാൻ സ്റ്റേഷനിൽ ചെന്നപ്പോൾ പൊലിസ് ആക്ഷേപിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍ , തന്നെ പ്രതിയാക്കാന്‍ നീക്കമെന്നാരോപിച്ച ് ആംബുലന്‍സ് ഡ്രൈവര്‍ രംഗത്ത്.കേസ് കൊടുക്കാൻ സ്റ്റേഷനിൽ ചെന്നപ്പോൾ പൊലിസ് ആക്ഷേപിച്ചു.സോപ്പുപെട്ടി പോലുള്ള വണ്ടിയാണോ ഓടിക്കുന്നതെന്ന് ചോദിച്ചു.കുപ്പത്തൊട്ടിയിൽ കളയാൻ പറഞ്ഞു.മന്ത്രി പോകുന്ന വഴിയിൽ എന്തിന് വണ്ടി കൊണ്ടുവന്നുവെന്നും ചോദിച്ചു.ആശുപത്രിയിൽ ആയതിനാൽ സഹോദരൻ സന്തോഷാണ് സ്റ്റേഷനിൽ പോയതെന്ന് നിതിൻ വ്യക്തമാക്കി.

 

പരാതിയുമായി രോഗിയുടെ ഭർത്താവും രംഗത്തുവന്നു.വീഴ്ച വരുത്തിയത് പൈലറ്റ് വാഹനമാണ്.പൊലീസ് സിഗ്നൽ പ്രകാരമാണ് ആംബുലൻസ് കടത്തിവിട്ടത്.സൈറൻ മുഴക്കിയിരുന്നെന്നും അശ്വകുമാർ പറഞ്ഞു.മന്ത്രി സ്വന്തം കാര്യം നോക്കി പോയി.അടുത്തേക്ക് വരാനുള്ള മനസ് കാണിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞത് കോൺഗ്രസുകാർ; പരാതി കൊടുത്തിട്ടില്ല, കേസെടുത്തത് പൊലീസെന്ന് ആന്‍റണി രാജു

 

PREV
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'