ഏപ്രിൽ ഫൂളാക്കിയതിനെതിരെ കേസ്; നാല് ആംബുലൻസ് ഡ്രൈവർമാരെ പറ്റിച്ചു; പരാതി നൽകി

Published : Apr 02, 2023, 05:55 PM IST
ഏപ്രിൽ ഫൂളാക്കിയതിനെതിരെ കേസ്; നാല് ആംബുലൻസ് ഡ്രൈവർമാരെ പറ്റിച്ചു; പരാതി നൽകി

Synopsis

ഗുരുതര പരിക്കേറ്റ രോഗിയ്ക്ക് അടിയന്തര ആശുപത്രി മാറ്റം ആവശ്യപ്പെട്ട് നാല് ആംബുലൻസ് ഡ്രൈവർമാരെയാണ് പറ്റിച്ചത്.   

കൊച്ചി: ഏപ്രിൽ ഫൂളാക്കിയ സാമൂഹ്യവിരുദ്ധനെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം കളമശ്ശേരിയിലെ ആംബുലൻസ് ഡ്രൈവർമാർ പൊലീസിൽ പരാതി നൽകി. ഗുരുതര പരിക്കേറ്റ രോഗിയ്ക്ക് അടിയന്തര ആശുപത്രി മാറ്റം ആവശ്യപ്പെട്ട് നാല് ആംബുലൻസ് ഡ്രൈവർമാരെയാണ് പറ്റിച്ചത്. ഇന്നലെ കളമശ്ശേരി സ്വദേശിയായ ആംബുലൻസ് ഡ്രൈവർ സെയ്നുദ്ദീന്‍റെ ഫോണിലേക്ക് വിളിയെത്തുന്നു. അടിയന്തിരമാണ്, ഉടൻ എറണാകുളം മെഡിക്കൽ കോളേജിലെത്തണം. പത്ത് മിനിറ്റിനുള്ളിൽ സെയ്നുദ്ദീൻ ആശുപത്രിയിലെത്തി. 8891419760 ഈ നമ്പറിൽ നിന്നായിരുന്നു വിളി വന്നത്. അതിന് ശേഷം ഈ മൊബൈൽ ഫോൺ ഓഫാണ്. ഏപ്രിൽ ഫൂളാക്കിയ സാമൂഹ്യവിരുദ്ധനെ സൈബ‍ർ സെൽ വഴി ഉടൻ കണ്ടെത്താമെന്ന പ്രതീക്ഷയിലാണിവർ.

ചരിത്രം കുറിച്ച് ഇടമലക്കുടിയിൽ നിന്ന് മടക്കം; ട്രൈബല്‍ എല്‍പി സ്‌കൂൾ പ്രധാനാധ്യാപകൻ വാസുദേവന്‍ പിള്ള വിരമിച്ചു

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി