അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി, വെന്റിലേറ്ററിലായിരുന്ന രോ​ഗി മരിച്ചു, വാഹനം കുടുങ്ങിയത് ഒരു മണിക്കൂർ

Published : Jun 12, 2026, 08:43 AM IST
attappadi churam

Synopsis

പനിയും ശ്വാസം മുട്ടലുമായി ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ വെൻ്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

വയനാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് ചികിത്സ വൈകിയ ആദിവാസി യുവാവ് മരിച്ചു. വെള്ളമാരി ഉന്നതിയിലെ സജീവ് കുമാർ (25) ആണ് മരിച്ചത്. വെന്റിലേറ്ററിലായിരുന്നു സജീവ് കുമാർ. പനിയും ശ്വാസം മുട്ടലുമായി ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ വെൻ്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ചുരത്തിൽ മന്ദംപ്പൊട്ടിക്ക് സമീപം മരം വീണ് ഒരു മണിക്കൂർ ചുരത്തിൽ കുടുങ്ങിയതോടെ ചികിത്സ വൈകുകയായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രഖ്യാപനം വന്നു, കേരളത്തിന് 1663 കോടി അനുവദിച്ചു; കൊല്ലം ടു ആഞ്ഞിലിമൂട് 54 കിലോമീറ്റർ നാലുവരിപ്പാതയാകും
വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്; അപകടം തിരുവനന്തപുരം പാറശ്ശാലയിൽ