പേരുപോലും അറിയാത്ത 10 വയസ്സുകാരന്‍റെ ജീവന്‍ രക്ഷിക്കാന്‍ ദുബായില്‍ നിന്ന് പറന്നെത്തി അംജദ്, അഭിനന്ദന പ്രവാഹം-വീഡിയോ

Published : Sep 14, 2025, 10:38 AM IST
Amjad Rahman

Synopsis

പേരുപോലും അറിയാത്ത 10 വയസ്സുകാരന്‍റെ ജീവന്‍ രക്ഷിക്കാന്‍ ദുബായില്‍ നിന്ന് പറന്നെത്തി അംജദ്. രോഗം മാറിയ ശേഷം ആ കുഞ്ഞിനെ നേരിൽ കാണാനുള്ള ആഗ്രഹത്തിലാണ് താനെന്ന് അംജദ് റഹ്മാൻ

ദുബായ്: പത്തു വയസ്സുകാരനെ രക്ഷിക്കാൻ യുഎഇയിൽ നിന്നെത്തി അംജദ് റഹ്മാൻ. പേരറിയാത്തൊരു 10 വയസുള്ള കുട്ടിയുടെ ജീവൻ രക്ഷിക്കാനായി മാത്രമാണ് അംജദ് യുഎഇയില്‍ നിന്ന് 5 ദിവസത്തെ അവധിക്ക് നാട്ടിൽ പറന്നെത്തിയത്. മാരകരോഗമുള്ള കുട്ടിക്ക് രക്തത്തിലെ മൂല കോശങ്ങൾ ദാനം ചെയ്യാനായി മാത്രമാണ് അംജദ് കേരളത്തില്‍ എത്തിയത്. കോശദാനത്തിന് ശേഷം അദ്ദേഹം മടങ്ങുകയും ചെയ്തു. രോഗം മാറിയ ശേഷം ആ കുഞ്ഞിനെ നേരിൽ കാണാനുള്ള ആഗ്രഹത്തിലാണ് താനെന്ന് അംജദ് റഹ്മാൻ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പത്ത് ലക്ഷത്തിൽ ഒരാളുടേതെന്ന തോതിലാണ് മൂല കോശങ്ങൾ യോജിക്കുക എന്നിടത്താണ് അംജദിന്റെ നന്മ വലുതാവുന്നത്.

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു