പ്രതിഫല വിഷയത്തിൽ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമ്മയും ഫെഫ്കയും

Published : Jun 09, 2020, 03:17 PM IST
പ്രതിഫല വിഷയത്തിൽ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന്  അമ്മയും ഫെഫ്കയും

Synopsis

സിനിമാ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും സാങ്കേതിക വിദഗ്ധരും പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

കൊച്ചി: പ്രതിഫല വിഷയത്തിൽ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് താര സംഘടനയായ അമ്മയും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരു സംഘടനകളും നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ചു. വിഷയത്തിൽ ഉടൻ ചർച്ച നടത്തുമെന്ന് നിര്‍മ്മാതാക്കൾ അറിയിച്ചു. സിനിമാ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും സാങ്കേതിക വിദഗ്ധരും പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

25 മുതൽ 50 ശതമാനം വരെ കുറയ്ക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. നിർമ്മാതാക്കളുടെ ആവശ്യത്തെ അമ്മ അനുകൂലിച്ചെങ്കിലും പരസ്യമായി ആവശ്യപ്പെട്ടതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വരും ദിവസങ്ങളിൽ തുടര്‍ ചര്‍ച്ചകളിലൂടെ ഇക്കാര്യത്തിൽ പരിഹാരമാകുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്