കൊല്ലത്ത് 62കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം; ഇന്നലെ മാത്രം 4 പേര്‍ക്ക് രോഗബാധ, ഈ മാസം ഇതുവരെ 20 രോഗികള്‍, ആരോഗ്യവകുപ്പ് കണക്ക്

Published : Oct 13, 2025, 09:19 PM IST
amoebic meningoencephalitis

Synopsis

കഴിഞ്ഞ 3 ദിവസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം മൂർച്ഛിച്ച് മരിച്ച രണ്ടു പേരും കൊല്ലം സ്വദേശികളാണ്.

കൊല്ലം: കൊല്ലത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കടയ്ക്കൽ സ്വദേശിനിയായ 62 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ആരോഗ്യാവസ്ഥ മോശമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ 3 ദിവസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം മൂർച്ഛിച്ച് മരിച്ച രണ്ടു പേരും കൊല്ലം സ്വദേശികളാണ്. അതിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം  ബാധിച്ചവരെക്കുറിച്ചുള്ള കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഇന്നലെ മാത്രം 4 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 20 പേര്‍ക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരിക്കുന്നത്. 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മനസ്ഥാപമില്ല', കടുപ്പിച്ച് ജയകുമാർ; 'കണ്ഠരര് രാജീവരെ തന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതിൽ തീരുമാനം എടുക്കേണ്ടിവരും
സ്വർണക്കൊള്ളയിൽ പുതിയ പോർമുഖം, പോറ്റിയെ കേറ്റിയത് കെസിയെന്ന് മുഖ്യമന്ത്രി, അമ്പലക്കള്ളന്മാരെ ജനങ്ങൾക്കറിയാമെന്ന് കെസിയുടെ തിരിച്ചടി