അങ്കമാലിയിൽ വീണ്ടും അപകടം; അമോണിയം ടാങ്കർ മറിഞ്ഞു

Published : Nov 25, 2019, 03:29 PM ISTUpdated : Nov 25, 2019, 03:32 PM IST
അങ്കമാലിയിൽ വീണ്ടും അപകടം; അമോണിയം ടാങ്കർ മറിഞ്ഞു

Synopsis

ഇന്ന് രാവിലെ സ്വകാര്യ ബസ് ഓട്ടോറിക്ഷയിലിടിച്ച് നാല് പേർ മരിച്ചിരുന്നു അങ്കമാലിക്കടുത്ത് ചിറങ്ങരയിലാണ് അമോണിയം ടാങ്കർ മറിഞ്ഞത്

കൊച്ചി: കൊച്ചിയിൽ അമോണിയം ടാങ്കർ അപകടത്തിൽ പെട്ടു. അങ്കമാലിക്കടുത്ത് ചിറങ്ങരയിലാണ് അപകടം ഉണ്ടായത്. റോഡിന് നടുവിലാണ് ടാങ്കർ ലോറി മറിഞ്ഞത്.

അങ്കമാലിയിൽ ഇന്ന് രാവിലെയാണ് സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു നാല് പേർ മരിച്ചത്. ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. അങ്കമാലി ബാങ്ക് കവലയിൽ വച്ച് രാവിലെ 7:30ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ബസിനടിയിൽ പെട്ട ഓട്ടോ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. 55കാരനായ ഓട്ടോ ഡ്രൈവർ മങ്ങാട്ട് കര ജോസഫ്, യാത്രക്കാരി മേരി മത്തായി (65), മേരി ജോർജ്ജ് (60), റോസി തോമസ് (55) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ അങ്കമാലി ടിഎച്ച്ക്യു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബസ് യാത്രക്കാർക്കാർക്കും പരിക്കുകളില്ല. ഏയ്‍ഞ്ചൽ എന്ന സ്വകാര്യ ബസാണ് ഓട്ടോയിൽ ഇടിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
എലപ്പുള്ളി ബ്രൂവറിയിൽ ഹൈക്കോടതിയിൽ സർക്കാരിന് വൻ തിരിച്ചടി, ഒയാസിസിന് നൽകിയ അനുമതി റദ്ദാക്കി; 'പഠനം നടത്തിയില്ല, വിശദമായ പഠനം വേണം'