
തിരുവനന്തപുരം: ശബരിമലയിൽ നിന്ന് വിതരണം ചെയ്ത അരവണയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന ആരോപണം ക്രമസമാധാനവിഭാഗം ADGP അന്വേഷിക്കും. കേസ് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ഇദ്ദേഹത്തെ ചുമതലപ്പെടുത്തിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
തിരുവന്തപുരം വട്ടപ്പാറ സ്വദേശിയാണ് ആരോപണവുമായി രംഗത്ത് വന്നത്. ശബരിമല ക്ഷേത്ര ദർശനത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് സംഭവമെന്നാണ് ഇയാൾ പറയുന്നത്. ഒരു ബോക്‌സ് അരവണയാണ് വാങ്ങിയതെന്നും ഇതില്‍ ഒരെണ്ണം പൊട്ടിച്ച് കുറച്ച് കഴിച്ച് കഴിഞ്ഞപ്പോള്‍ ആണ് പല്ലിയെ കണ്ടെത്തിയതെന്നുമാണ് ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam