
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ ചേന്തി അനിലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. മുഖ്യമന്ത്രിയെ തടഞ്ഞതിലെ ഗൂഡാലോചന അന്വേഷിക്കുന്നതിനും ശബ്‌ദ പരിശോധനക്കുമായാണ് കസ്റ്റഡിയിൽ വേണമെന്ന ഹർജി ഇന്ന് പൊലീസ് നൽകുക. അതേസമയം, അനിലിന്റെ ജാമ്യപേക്ഷയും ഇന്ന് പരിഗണിക്കും. പൊലീസ് വിട്ടു നൽകിയ മൊബൈൽ ഫോൺ ഇന്നലെ വീണ്ടും സ്റ്റേഷനിൽ ഹാജരാക്കിയിരുന്നു. ഈ ഫോണും സൈബർ പരിശോധനക്കായി നൽകും. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവം ചെന്തി അനിലിനു എതിരെ ഗൂഢാലോചന കുറ്റം ചുമത്തി ഇന്ന് കോടതിക്ക് റിപ്പോർട്ട് നൽകും. കൂടുതൽ പേർക്ക് ഗൂഡാലോചനയിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കും.
അനിലിനെ കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. ഫോണും വിട്ടുകൊടുത്തിരുന്നു. ശബ്ദ സാമ്പിൾ ജയിലിൽ എത്തി ശേഖരിച്ചാൽ മതിയെന്നും മറ്റുതെളിവെടുപ്പുകളുടെ ആവശ്യമില്ലെന്നുമാണ് പൊലീസ് പറഞ്ഞിരുന്നത്. സർക്കാർ അഭിഭാഷക ചെന്തി അനിലിന്റെ ജാമ്യ ഹർജിയിൽ മൃദു സമീപനം സ്വീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam