
തൃശൂർ: അതിരപ്പള്ളി വനത്തിനുള്ളില്‍ മറന്നുവച്ച കോടാലിയെടുക്കാന്‍ പോയ ആദിവാസി വയോധികയെ ആറു ദിവസങ്ങൾക്ക് ശേഷവും കണ്ടെത്താനായില്ല. പൊരിങ്ങല്‍ക്കുത്ത് വാച്ചുമരം ആദിവാസി കോളനിയിലെ അമ്മിണിപാട്ടിക്ക് വേണ്ടി വനപാലകരും പൊലീസും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ശാസ്ത്രീയമായ പരിശോധനകളിലും ഇതുവരെ തെളിവുകളൊന്നും ലഭിച്ചില്ല. അതേസമയം, മൃതദേഹങ്ങളുടെ മണം പിടിക്കാന്‍ പരിശീലനം ലഭിച്ച രണ്ട് കടാവര്‍ ഡോഗിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
കഴിഞ്ഞദിവസം പൊലീസ് നായകളെ ഉപയോഗപ്പെടുത്തി വനത്തിനുള്ളിൽ പരിശോധന നടത്തിയിരുന്നു. ആദിവാസികളുടെ സഹകരണത്തോടെ വനത്തില്‍ മൂന്ന് കിലോമീറ്ററോളം തെരച്ചില്‍ നടത്തിയെങ്കിലും വയോധികയെ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചില്ല. അതേസമയം, ഇന്ന് ആദിവാസികളുടെ സഹകരണത്തോടെ വനപാലകരുടെ നേതൃത്വത്തില്‍ വീണ്ടും അന്വേഷണം നടത്തും.
'മൊഞ്ചന്റെ ചിരിയാണ് സാറേ..അഴക് താ'; ജോസച്ചായന്റെ വരവറിയിച്ച് മമ്മൂട്ടി, കമന്റ് ബോക്സ് ഭരിച്ച് ആരാധകർ
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വാച്ചുമരം കോളനിയിലെ അമ്മിണി(75)യെ കാണാതായത്. വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ വനത്തില്‍ മറന്നുവച്ച കോടാലി കണ്ടെത്താനായാണ് തിങ്കളാഴ്ച അമ്മിണി വനത്തിലേക്ക് പോയത്. വനപാലകര്‍ നടത്തിയ അന്വേഷണത്തില്‍ കോളനിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ നിന്ന് കോടാലി കണ്ടെത്തിയിരുന്നു. വാര്‍ദ്ധകൃ സഹജമായ രോഗങ്ങളുള്ളതിനാലും കാഴ്ചകുറവുള്ളതിനാലും വയോധിക വഴി തെറ്റി വനത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്ക് പോകാനുള്ള സാധ്യത ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ പിതാവിനെ മകൻ ഉപേക്ഷിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam