മെയ് 23നാണ് ചിത്രം തിയറ്ററിൽ എത്തുക.

ലയാള സിനിമയിൽ ഇനി വരാനിരിക്കുന്ന വലിയ റിലീസ് ആണ് ടർബോയുടേത്. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഒപ്പം വൈശാഖിന്റെ സംവിധാനവും മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥ കൂടി ആകുമ്പോൾ പിന്നെ പറയണ്ടല്ലോ പൂരം. 

ടർബോയുടെ ഓരോ അപ്ഡേറ്റുകളും അത്രത്തോളം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വരവറിയിച്ച് മമ്മൂട്ടി തന്റെ ഫോസ്ബുക്ക് ഡിപി മാറ്റിയിട്ടുണ്ട്. ഇതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക് ഷർട്ട് ധരിച്ച് അതിമനോഹരമായി ചിരിച്ച് നിൽക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ഇത് കണ്ട് മമ്മൂട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്തിയും ടർബോയ്ക്ക് ആശംസകൾ അറിയിച്ചും നിരവധി പേർ രം​ഗത്ത് എത്തുന്നുണ്ട്. 

'ഹൃദയം കൊണ്ട് ചിരിച്ചാൽ ചിരി ഇത് പോലെ..നിലാവത്ത് ചന്ദ്രൻ പ്രകാശിച്ച പോലെ പ്രകാശം വിതറും, മൊഞ്ചന്റെ ചിരിയാണ്, അടിയുടെ ഇടിയുടെ പൂരവുമായി ജോസ്, അങ്ങനെ ജോസ് അച്ചായൻ ചിരിക്കുന്ന ഒരു ഫോട്ടോ കണ്ടു
ടർബോ ജോസ് വരാർ..', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം ടർബോയുടെ ട്രെയിലർ നാളെ റിലീസ് ചെയ്യും. ഏറെ കാത്തിരുന്നെത്തുന്ന ട്രെയിലറിനായി ഏറെ ആവേശത്തോടെയാണ് ആരാധകർ വരവേൽക്കാൻ ഒരുങ്ങുന്നത്. മെയ് 23നാണ് ചിത്രം തിയറ്ററിൽ എത്തുക. ആക്ഷൻ കോമഡി വിഭാ​ഗത്തിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ഇവരുടെ അഞ്ചാമത്തെ പ്രൊഡക്ഷൻ കൂടിയാണിത്. 

സിഐഡി മൂസ 2 വരും, ആദ്യഭാ​ഗത്തെ പോലെ കട്ടയ്ക്ക് പിടിക്കും; ഉറപ്പിച്ച് പറഞ്ഞ് ജോണി ആന്റണി

ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിഷ്ണു ശർമ്മയാണ്. ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..