
കണ്ണൂർ: കണ്ണൂരിൽ വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ വെച്ചാണ് സംഭവമുണ്ടായത്. കാറിനുള്ളിൽ കയറി പരിശോധിക്കുമ്പോഴാണ് ഉദ്യോഗസ്ഥനുമായി കാർ കടന്നു കളഞ്ഞത്. മൂന്ന് കിലോമീറ്റർ അപ്പുറത്ത് ഉദ്യോഗസ്ഥനെ ഇറക്കിവിടുകയും ചെയ്തു. തൊട്ടടുത്ത് നിന്ന മറ്റൊരു ഉദ്യോഗസ്ഥനെ തളളിയിട്ട ശേഷമാണ് ഇവർ ഉദ്യോഗസ്ഥനെയും കൊണ്ട് അതിവേഗം കാറോടിച്ച് പോയത്. കാർ ഓടിച്ചിരുന്ന ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണ് യാസറെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam