
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച ശരിവച്ച് അന്വേഷണ റിപ്പോർട്ട്. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തിൽ വകുപ്പ് മേധാവിമാർക്ക് വീഴ്ച മാറ്റിയെന്നാണ് അന്വേഷണ റിപ്പോർട്ട്.
ശസ്ത്രക്രിയാ നടപടികൾക്ക് മേൽനോട്ടം വഹിക്കേണ്ട നെഫ്രോളജി,യൂറോളജി വകുപ്പ് മേധാവിമാർക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. തങ്ങളുടെ ചുമതലകൾ ഇരുവരും കൃത്യമായി നിർവഹിച്ചില്ലെന്നും ശസ്ത്രക്രിയക്ക് നിർദേശം നൽകുന്നതിലും വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും പുതുക്കുന്നതിലും നെഫ്റോളജി, യൂറോളജി വകുപ്പുകൾക്ക് പിഴവ് സംഭവിച്ചു.അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത് കൃത്യമായി അല്ലെന്നും റിപ്പോർട്ടിലുണ്ട്.
വീഴ്ചവരുത്തയിവർക്കെതിരെ നടപടിക്ക് ആശാ തോമസിൻ്റെ റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ടെങ്കിലും വൃക്ക സ്വീകരിക്കാൻ താമസിച്ചത് മൂലമാണ് രോഗി മരിച്ചതെന്ന് റിപ്പോർട്ടിൽ പരാമർശമില്ല. എന്നാൽ വൃക്ക കൃത്യമായി സ്വീകരിച്ചു നടപടിക്രമങ്ങൾ സുഗമമാക്കിയില്ലെന്ന് റിപ്പോർട്ടിലുണ്ട്. ഏകോപന നടപടികൾക്ക് നേതൃത്വം വഹിക്കേണ്ട കോർഡിനേറ്റേഴ്സ് സ്ഥലത്ത് ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കാലവര്‍ഷം 2022: വീണ്ടും ബ്രേക്കിലേക്ക്,സംസ്ഥാനത്തെ ഒരു ജില്ലയിലും ജാഗ്രത മുന്നറിയിപ്പില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ഒളിച്ചുകളി തുടരുന്നു.ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കേരളത്തില്‍ കാലവര്‍ഷക്കാലമായി കണക്കാക്കുന്നത്.ജൂണിൽ ദുർബലമായ തുടക്കമായിരുന്നു. ജൂലൈ ആദ്യവാരം വടക്കൻ കേരളത്തിൽ സജീവമായി. പകുതിയോടെ ബ്രേക്ക് ഫേസിലേക്ക് നീങ്ങി.ഓഗസ്റ്റ് ആദ്യ വാരം വീണ്ടും മധ്യ തെക്കൻ കേരളത്തിൽ സജീവമായി.വീണ്ടും ബ്രേക്കിലേക്ക്. നീങ്ങുന്നതിന്‍റെ സൂചനകളാണ് വരുന്നത്. 7 ന്യുന മർദ്ദങ്ങളാണ് ഈ കാലയളവില്‍ കാലവര്‍ഷത്തെ സ്വാധീനിച്ചത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റ ആഴ്ച തിരിച്ചുള്ള മഴ പ്രവചന പ്രകാരം അടുത്ത രണ്ടാഴ്ചയും ( ഓഗസ്റ്റ് 12-25) കേരളത്തില്‍ സാധാരണ മഴ സാധ്യത മാത്രമാണുള്ളത്.സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കുറവ് മഴ മാത്രമാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്
കേരളത്തില്‍ ഇതുവരെ 15 ശതമാനം മഴ കുറവ്
കാലവര്‍ഷത്തില്‍ ഇതുവരെ കേരളത്തില്‍ 1283.3 മി.മി, മഴയാണ് പെയ്തത്.1513.8 മി.മി. മഴ കിട്ടേണ്ട സാഹചര്യത്തിലാണിത്.ആലപ്പുഴയില്‍ 32 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്.പത്തനംതിട്ടയില്‍ 26 ശതമാനം കുറവ് മഴ കിട്ടി.വയനാട് ജില്ലയില്‍ ശരാശരി മഴ കിട്ടി. 4 ശതമാനം കുറവ് മാത്രമാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്.
ഇടുക്കിയിൽ ആശ്വാസം; വിനോദസഞ്ചാരത്തിനുള്ള വിലക്ക് നീക്കി, ഖനന പ്രവർത്തനങ്ങൾ തുടരാം
ഇടുക്കിയിൽ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ബോട്ടിംഗ് ഉൾപ്പെടെയുള്ളവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കുകളും നീക്കിയിട്ടുണ്ട്. മഴ കുറഞ്ഞത് കണക്കിലെടുത്താണ് നടപടി. അതേസമയം രാത്രി യാത്രയ്ക്കുള്ള നിരോധനം തുടരും. നേരത്തെ ജില്ലയിൽ മഴ കനത്തതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത്. ഖനന പ്രവർത്തനങ്ങളും തടഞ്ഞിരുന്നു.