അനുമതി 11 മണിവരെ, പാർട്ടി നീണ്ടത് പുലർച്ചെ 3 വരെ, പഞ്ചനക്ഷത്ര ഹോട്ടലിൽ ചട്ടവിരുദ്ധമായി ഡിജെ പാർട്ടി, വേഷപ്രച്ഛന്നരായെത്തി പൊലീസ് നടപടി

Published : Oct 31, 2026, 08:45 AM ISTUpdated : Oct 31, 2026, 10:05 AM IST
DJ party

Synopsis

ലൈസൻസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച റാഡിസൺ ബ്ലൂ ഹോട്ടലിൽ ആയിരുന്നു പൊലീസ് പരിശോധന.

കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലിൽ ചട്ടവിരുദ്ധമായി നടന്ന ഡിജെ പാർട്ടിക്കെതിരെ പൊലീസ് നടപടി. ലൈസൻസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച റാഡിസൺ ബ്ലൂ ഹോട്ടലിൽ ആയിരുന്നു പൊലീസ് പരിശോധന. 11 മണിവരെയാണ് പബ്ബുകളിൽ ഡിജെ പാർട്ടി അനുവദിച്ചിട്ടുള്ളത്. എന്നാൽ പുലർച്ചെ 3 മണി വരെ നീണ്ടു. വേഷപ്രച്ഛന്നരായി ഹാളിൽ പ്രവേശിച്ചായിരുന്നു പൊലീസിന്റെ നടപടി. കൊച്ചിയിലെ ഡിജെ പാര്‍ട്ടിയിൽ നിയമലംഘനം നടക്കുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. മയക്കുമരുന്ന് ഉപയോഗം, അതിന് ശേഷമുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയും വ്യാപകമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 11 മണിക്ക് ശേഷം ഡിജെ പാര്‍ട്ടി പാടില്ല എന്ന സര്‍ക്കുലറും പൊലീസ് പുറത്തിറക്കിയിരുന്നു.

ഇതിനെ അവഗണിച്ച് പലയിടത്തും ഡിജെ പാര്‍ട്ടികള്‍ നടക്കുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇന്നലെ കൊച്ചിയിൽ സിറ്റി പൊലീസ് കമ്മീഷണറായി ആര്‍ നിശാന്തിനി ചുമതലയേറ്റിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് പരിശോധന. വളരെ നേരത്തെ തന്നെ മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടിയിൽ ഇടംപിടിച്ചിരുന്നു. 11 മണിക്ക് ശേഷവും പാര്‍ട്ടി തുടര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് പരിശോധന നടത്താൻ തീരുമാനിച്ചത്. പരിശോധനയിൽ മയക്കുമരുന്നിന്‍റെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ല. പക്ഷേ പൊലീസ് സര്‍ക്കുലറിന് വിരുദ്ധമായി പാര്‍ട്ടി നടത്തി എന്ന് കണ്ടെത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എക്സൈസ് ചെക്ക്‌പോസ്റ്റിൽ മദ്യപിച്ച് അബോധാവസ്ഥയിൽ കിടന്നു, പ്രിവന്‍റീവ് ഓഫീസർക്ക് സസ്‌പെൻഷൻ
അടൂർ സ്റ്റേഷനിലെ യൂത്ത് കോൺ​ഗ്രസ് അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, യൂട്യൂബർ രാജൻ ജോസഫിനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ