കോർപ്പറേഷനിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകന്റെ പോസ്റ്റ്മോർട്ടം ഇന്ന്

Published : Nov 16, 2025, 05:00 AM IST
rss leader death tvm

Synopsis

ഇന്നലെയാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. തനിക്ക് പകരം തൃക്കണ്ണാപുരം വാർഡിൽ ബിജെപി ആർഎസ്എസ് പ്രാദേശിക നേതൃത്വം,മണ്ണ് മാഫിയക്കാരനെ സ്ഥാനാർത്ഥിയാക്കിയെന്ന ആത്മഹത്യക്കുറിപ്പ് സുഹൃത്തുക്കൾക്ക് അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്.

തിരുവനന്തപുരം: കോർപ്പറേഷനിൽ സീറ്റ് നൽകാത്തതിൽ മനം നൊന്ത് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ.തമ്പിയുടെ പോസ്സ്മോർട്ടം ഇന്ന്. ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിലാണ് മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഇന്നലെയാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. തനിക്ക് പകരം തൃക്കണ്ണാപുരം വാർഡിൽ ബിജെപി ആർഎസ്എസ് പ്രാദേശിക നേതൃത്വം, മണ്ണ് മാഫിയക്കാരനെ സ്ഥാനാർത്ഥിയാക്കിയെന്ന ആത്മഹത്യക്കുറിപ്പ് സുഹൃത്തുക്കൾക്ക് അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്. പ്രാദേശിക നേതാക്കളുടെ പേര് പരാമർശിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ആത്മഹത്യ കുറിപ്പ്.ഇന്നലെ വൈകീട്ട് നാലേകാലോടെ സുഹൃത്തുക്കൾക്ക് ആത്മഹത്യ കുറിപ്പ് വാട്സ്ആപ്പിൽ അയച്ചതിന് ശേഷം ആനന്ദ് ആത്മഹത്യക്ക് ശ്രമിച്ചത്. വാട്സ്ആപ്പ് സന്ദേശം കിട്ടിയ ചില സുഹൃത്തുക്കളാണ്,തൃക്കണ്ണാപുരത്തെ വീടിന് പിന്നിലെ ഷെഡിൽ ആനന്ദിനെ തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ജീവൻ രക്ഷിക്കാനായില്ല. എന്നാൽ സ്ഥാനാർത്ഥിയാക്കാനുള്ള പരിഗണന പട്ടികയിൽ ആനന്ദിന്റെ പേരുണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതാക്കൾ വിശദീകരിക്കുന്നത്. 

 

 

PREV
Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു