
കൊല്ലം: കൊല്ലത്ത് 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ വ്യാജ ജോത്സ്യൻ അറസ്റ്റിൽ. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ആഭിചാര ക്രിയയുടെ മറവിലാണ് ലൈംഗികാതിക്രമമെന്നാണ് പരാതി. കൊല്ലത്ത് അമ്മച്ചിവീട് എന്ന സ്ഥലത്ത് ശംഖ് ജ്യോതിഷം എന്ന പേരിൽ സ്ഥാപനം നടത്തിവരികയായിരുന്നു ഷിനു. ആഭിചാര ക്രിയകൾ അടക്കമാണ് കേന്ദ്രത്തിൽനടന്നിരുന്നതെന്നാണ് ആരോപണം.പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പൂജയുടെ മറവിൽ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കുട്ടിയോട് ഒറ്റയ്ക്ക് സംസാരിക്കണമെന്ന് ആവശ്യപെട്ട് അമ്മയെ മുറിക്ക് പുറത്ത് നിർത്തിയ ശേഷം ലൈംഗികാതിക്രമം നടത്തിയെന്നാണ് പറയുന്നത്.
കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അടക്കം സ്പർശിച്ചെന്നാണ് പരാതി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഈസ്റ്റ് പൊലീസ് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. പിന്നാലെ വ്യാജ ജോത്സ്യനായ ഷിനുവിനെ അറസ്റ്റ് ചെയ്തു. പ്രതി നിലവിൽ റിമാൻഡിലാണ്. ജോത്സ്യത്തിൻ്റെയും ആഭിചാര ക്രിയകളുടെയും മറവിൽ ഇയാൾ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും പരാതികൾ ഉയരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam