യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ രാവിലെ പുറപ്പെടേണ്ട തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് വൈകും

Published : Nov 16, 2025, 12:00 AM IST
Vande Bharat train

Synopsis

ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം സെൻട്രൽ – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്, സാധാരണ പുറപ്പെടുന്ന സമയമായ രാവിലെ 05:15-ന് പകരം ഒരു മണിക്കൂറും 20 മിനിറ്റും വൈകി രാവിലെ 06:35-നായിരിക്കും തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര പുറപ്പെടുക.

തിരുവനന്തപുരം:നാളെ രാവിലെ തിരുവനന്തപുരം സെൻട്രലിൽ നിന്ന് കാസർകോട്ടേക്ക് പുറപ്പെടേണ്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വൈകുമെന്ന് റെയിൽവേ അറിയിച്ചു. ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം സെൻട്രൽ – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്, സാധാരണ പുറപ്പെടുന്ന സമയമായ രാവിലെ 05:15-ന് പകരം ഒരു മണിക്കൂറും 20 മിനിറ്റും വൈകി രാവിലെ 06:35-നായിരിക്കും തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര പുറപ്പെടുക.

യാത്രാ സമയം മാറിയതിനാൽ യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് റെയിൽവേ അറിയിച്ചു. 1.20 മണിക്കൂർ വൈകി 6.35-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ മറ്റ് സ്റ്റേഷനുകളിലെ സമയക്രമത്തിലും മാറ്റം വരുവാൻ സാധ്യതയുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വിവരങ്ങൾ റെയിൽവേയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം