ശാരീരിക വെല്ലുവിളികളെ തോല്‍പ്പിച്ച അനന്തകൃഷ്ണന് ഓണ്‍ലൈന്‍ പഠനത്തിന് ഒരു ടിവി വേണം

Published : Jun 21, 2020, 09:11 AM ISTUpdated : Jun 21, 2020, 09:12 AM IST
ശാരീരിക വെല്ലുവിളികളെ തോല്‍പ്പിച്ച അനന്തകൃഷ്ണന് ഓണ്‍ലൈന്‍ പഠനത്തിന് ഒരു ടിവി വേണം

Synopsis

ശാരീരിക വെല്ലുവിളികൾ അതിജീവിച്ച് മിടുക്കനായി പഠിക്കുന്ന വിദ്യാർത്ഥിയാണ് അനന്തകൃഷ്ണൻ. ധനമന്ത്രി ഡോ തോമസ് ഐസക്കിന്‍റെ മണ്ഡലത്തിലാണ് ഈ പ്ലസ് ടു വിദ്യാർത്ഥിയുള്ളത്.

ആലപ്പുഴ: സ്മാർട്ട് ഫോണും ടിവിയും ഇല്ലാത്തതിനാൽ പഠനം മുടങ്ങിയതിന്‍റെ വിഷമത്തിലാണ് ആലപ്പുഴ മാരാരിക്കുളം സ്വദേശി സേതുലക്ഷ്മിയുടെ മകൻ അനന്തകൃഷ്ണന്‍. ശാരീരിക വെല്ലുവിളികൾ അതിജീവിച്ച് മിടുക്കനായി പഠിക്കുന്ന വിദ്യാർത്ഥിയാണ് അനന്തകൃഷ്ണൻ. ധനമന്ത്രി ഡോ തോമസ് ഐസക്കിന്‍റെ മണ്ഡലത്തിലാണ് ഈ പ്ലസ് ടു വിദ്യാർത്ഥിയുള്ളത്. 

ശാരീരിക പരിമിതികളെ പഠനമികവ് കൊണ്ട് തോൽപ്പിച്ചാണ് അനന്തകൃഷ്ണൻ പ്ലസ് ടു വരെയെത്തിയത്. എസ്എൽ പുരം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് അനന്തകൃഷ്ണന്‍. എഴുതിയ പരീക്ഷകളിലെല്ലാം മിന്നും വിജയം നേടി. എന്നാൽ, അധ്യയനം ഓൺലൈൻ ആയതോടെ പഠനം മുടങ്ങി. മകന്‍റെ പഠനത്തിന് മൊബൈലും ടിവിയും വാങ്ങാനുള്ള വരുമാനം അമ്മ സേതുലക്ഷ്മിക്കില്ല. വീടുകളിൽ പോയി കുട്ടികൾക്ക് ട്യൂഷനെടുത്ത് കിട്ടുന്ന പണം കൊണ്ടാണ് ഇതുവരെകഴിഞ്ഞിരുന്നത്.

കൊവിഡ് കാലത്ത് ആ വരുമാനവും നിലച്ചു. മകന്‍റെ പഠനാവശ്യത്തിന് സഹായം തേടി, പലരെയും സമീപിച്ചു ഈ അമ്മ.  ഇവരുടെ വീട് കാലപ്പഴക്കത്തിൽ നിലപൊത്തിയിട്ട് നാളേറെയായി. ഇപ്പോൾ വീട്ടുമുറ്റത്ത് താൽകാലിക ഷെഡ് ഒരുക്കിയാണ് താമസം. ദുരിതങ്ങൾക്കിടെയിലും മകന്‍റെ പഠനം മാത്രമാണ് ഈ അമ്മ ആഗ്രഹിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അവളുടെ മാനത്തിന് അഞ്ച് ലക്ഷം രൂപയാണോ വില! ഇതെന്ത് രാജ്യമാണ്? നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയില്‍ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
'ക്വട്ടേഷൻ നടന്നെങ്കിൽ ഗൂഢാലോചന ഉണ്ടാകുമല്ലോ? ഗൂഢാലോചന തെളിയണം, പിന്നിലുള്ളവരെ കണ്ടെത്തണം'; പ്രതികരിച്ച് പ്രേംകുമാർ