ഉത്ര വധക്കേസ്: അഞ്ചൽ സിഐക്ക് സ്ഥലംമാറ്റം

Web Desk   | Asianet News
Published : Jun 09, 2020, 11:24 PM IST
ഉത്ര വധക്കേസ്: അഞ്ചൽ സിഐക്ക് സ്ഥലംമാറ്റം

Synopsis

സിഐയെ സ്ഥലം മാറ്റിയതായാണ് ലഭിക്കുന്ന വിവരം. ഉത്ര വധക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി എന്ന് സിഐക്കെതിരെ ആരോപണം ഉയർന്നിരുന്നു.

കൊല്ലം: അഞ്ചൽ സിഐ കെ എൽ സുധീറിന് എതിരെ നടപടി. സിഐയെ സ്ഥലം മാറ്റിയതായാണ് ലഭിക്കുന്ന വിവരം. ഉത്ര വധക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി എന്ന് സിഐക്കെതിരെ ആരോപണം ഉയർന്നിരുന്നു.

ഉത്രയുടെ മാതാപിതാക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചത് അഞ്ചൽ പൊലീസിന്റെ വീഴ്ചയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനും വിമർശിച്ചിരുന്നു. ഇക്കാര്യത്തിൽ അന്വേഷണത്തിനും ജോസഫൈൻ നിർദ്ദേശം നൽകി.

കൊല്ലം റൂറൽ എസ്പി ഇക്കാര്യം അന്വേഷിക്കണമെന്നാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ അഞ്ചൽ സിഐയെ നേരിട്ട് വനിതാ കമ്മീഷന് മുമ്പിൽ ഹാജരാക്കണം. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഉടൻ വനിതാകമ്മീഷന് മുമ്പിൽ ഹാജരാക്കണമെന്നും ജോസഫൈൻ പറഞ്ഞിരുന്നു. 

Read Also: ദില്ലി കലാപം: ബിജെപി നേതാവ് കപിൽ മിശ്രയെ ഒഴിവാക്കി കുറ്റപത്രം...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീടൊഴിയാൻ സമ്മർദം; തൃശ്ശൂരിൽ 64കാരൻ ആത്മഹത്യ ചെയ്തു
'പാട്ടിനെ പേടിക്കുന്ന പാർട്ടിയായോ സിപിഎം? പരാതി പാരഡിയേക്കാൾ വലിയ കോമഡി': പി സി വിഷ്ണുനാഥ്