കണ്ണൂരിൽ റിമാൻഡ് പ്രതികൾ ക്വാറന്റീൻ സെന്ററിൽ നിന്ന് ചാടിപ്പോയി

By Web TeamFirst Published Jun 9, 2020, 10:56 PM IST
Highlights

പോക്സോ കേസിൽ പ്രതിയായ മണിക്കുട്ടൻ, കവർച്ചക്കേസിൽ പ്രതിയായ റംസാൻ എന്നിവരാണ് തടവ് ചാടിയത്. തോട്ടട ​ഗവൺമെന്റ് പോളിടെക്നിക് ഹോസ്റ്റലിലായിരുന്നു ഇവരെ നിരീക്ഷണത്തിലാക്കിയത്. 

കണ്ണൂർ: കൊവിഡ് ക്വാറന്റീൻ സെന്ററിൽ നിന്ന് രണ്ട് റിമാൻഡ് പ്രതികൾ‌ തടവ് ചാടി. പോക്സോ കേസിൽ പ്രതിയായ മണിക്കുട്ടൻ, കവർച്ചക്കേസിൽ പ്രതിയായ റംസാൻ എന്നിവരാണ് തടവ് ചാടിയത്. തോട്ടട ​ഗവൺമെന്റ് പോളിടെക്നിക് ഹോസ്റ്റലിലായിരുന്നു ഇവരെ നിരീക്ഷണത്തിലാക്കിയത്. 

ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് ആനാട് സ്വദേശിയായ യുവാവ് രക്ഷപ്പെട്ടത്. നാട്ടിലെത്തിയ ഇയാളെ തിരിച്ചറിഞ്ഞതോടെ ആളുകൾ തടഞ്ഞുവെച്ചു. ആശുപത്രിക്ക് ഉണ്ടായ വീഴ്ചയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ റിപ്പോർട്ട് തേടി.

മെയ് 29നാണ് യുവാവിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ പരിശോധനയിൽ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇയാൾ രക്ഷപ്പെട്ടത്. ആശുപത്രിയിൽ നിന്ന് നൽകിയ വസ്ത്രമാണ് ഇയാള്‌‍‍ ധരിച്ചിരുന്നത്. കെഎസ്ആർടിസി ബസിൽ കയറി ആനാട് വരെ എത്തിയെങ്കിലും നാട്ടുകാർ തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടുകയായിരുന്നു.

Read Also: മദ്യത്തിന് പകരം സാനിറ്റൈസർ കു‍ടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു...

 

click me!