അങ്കമാലി അതിരൂപത ഭൂമി ഇടപാട്; സമരം ശക്തമാക്കാനൊരുങ്ങി അല്‍മായ മുന്നേറ്റം

By Web TeamFirst Published Jan 2, 2020, 5:03 PM IST
Highlights

നഷ്ടപരിഹാര വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയില്ല എങ്കിൽ സിനഡ് ഉപരോധിക്കുമെന്നും  അൽമായ മുന്നേറ്റം വ്യക്തമാക്കി. 

കൊച്ചി: ഭൂമി ഇടപാടിൽ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഉണ്ടായ നഷ്ടം നികത്താൻ ഈ മാസം ചേരുന്ന സഭ സിനഡിൽ തീരുമാനം ഉണ്ടാകണമെന്ന് അൽമായ മുന്നേറ്റം. നഷ്ടപരിഹാര വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയില്ല എങ്കിൽ സിനഡ് ഉപരോധിക്കുമെന്നും  അൽമായ മുന്നേറ്റം വ്യക്തമാക്കി. എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവാദാ ഭൂമി ഇടപാടിൽ ഒരിടവേളയ്ക്ക് ശേഷം സമരം ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ്  വിശ്വാസികളുടെ കൂട്ടായ്മയായ എഎംടി(അല്‍മായ മുന്നേറ്റം).

ആരാധനക്രമത്തിലെ മാറ്റം  സിനഡിൽ ചർച്ചയ്ക്ക് കൊണ്ട് വരുന്നത് എറണാകുളം അങ്കമാലി അതിരൂപതയിലെ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നാണ് അല്‍മായ മുന്നേറ്റം ആരോപിക്കുന്നത്. ആരാധന ക്രമത്തിൽ മാറ്റം വരുത്തുന്നത് അംഗീകരിക്കില്ലെന്നും അതിരൂപതയിലെ വൈദികരും അൽമായരും വ്യക്തമാക്കിയിട്ടുണ്ട്.

ഭൂമി ഇടപാടിലൂടെ സഭയ്ക്കുണ്ടായ നഷ്ടം നികത്തണമെന്നും, ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സ്ഥിരം സിനഡിന് അൽമായ മുന്നേറ്റം കത്ത് നൽകിയിട്ടുണ്ട്. .വത്തിക്കാന്‍റെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സ്ഥിരം സിനഡ് അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഈ മാസം എട്ടിന് തുടങ്ങുന്ന സിറോ മലബാർ സഭ വാർഷിക  സിനഡ് സമ്മേളനം ഉപരോധിക്കുമെന്നാണ് മുന്നറിയിപ്പ്. 

click me!