എലപ്പുള്ളി ബ്രൂവറി ഭൂമി ഇടപാട് : ഒയാസിസ് കമ്പനിക്കെതിരെ അനിൽ അക്കര പരാതി നൽകി 

Published : Feb 09, 2025, 08:09 PM IST
എലപ്പുള്ളി ബ്രൂവറി ഭൂമി ഇടപാട് : ഒയാസിസ് കമ്പനിക്കെതിരെ അനിൽ അക്കര പരാതി നൽകി 

Synopsis

എന്നാൽ നിയമവിരുദ്ധമായി രജിസ്ട്രേഷൻ വകുപ്പ് ഒയാസിസ് കമ്പനിക്ക് 24.59 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്ത് നൽകുകയും റവന്യു വകുപ്പ് പോക്കുവരവ് ചെയ്ത് കരം അടച്ച് നൽകുകയും ചെയ്തു. ഈ പ്രവർത്തികൾ തികച്ചും നിയമ വിരുദ്ധവും അഴിമതിയുമാണ്.

കൊച്ചി : എലപ്പുള്ളി ബ്രൂവറി ഭൂമി ഇടപാടിൽ ഒയാസിസ് കമ്പനിക്കെതിരെ മുൻ എംഎൽഎ അനിൽ അക്കര പരാതി നൽകി. കമ്പനികൾക്ക് കേരളത്തിൽ നിയമാനുസരണം 15 ഏക്കർ പുരയിടം മാത്രമേ സ്വന്തമായി വാങ്ങുന്നതിനും കൈവശം വെയ്ക്കുന്നതിനും സാധിക്കുകയുള്ളു. എന്നാൽ നിയമവിരുദ്ധമായി രജിസ്ട്രേഷൻ വകുപ്പ് ഒയാസിസ് കമ്പനിക്ക് 24.59 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്ത് നൽകുകയും റവന്യു വകുപ്പ് പോക്കുവരവ് ചെയ്ത് കരം അടച്ച് നൽകുകയും ചെയ്തു. ഈ പ്രവർത്തികൾ തികച്ചും നിയമ വിരുദ്ധവും അഴിമതിയുമാണ്.

അവിശ്വാസപ്രമേയം എന്തിന്? എലപ്പുള്ളി പഞ്ചായത്ത് ഭരണം മദ്യക്കമ്പനിക്കായി സിപിഎം അട്ടിമറിക്കുന്നു: വികെ ശ്രീകണ്ഠൻ

ആയതിനാൽ ഈ കമ്പനിയുടെ മിച്ച ഭൂമി സർക്കാർ ഏറ്റെടുക്കുകയും ഈ നിയമവിരുദ്ധ പ്രവർത്തനം നടത്തിയ രജിസ്ട്രേഷൻ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും അഴിമതി നിരോധനവകുപ്പ് അനുസരിച്ച് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണാവശ്യം. കുറ്റക്കാരെ ശിക്ഷിക്കണമെന്നുമാവശ്യപെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കും വിജിലൻസ് ഡയറക്ടർക്കുമാണ് അനിൽ അക്കര പരാതി നൽകിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല
സിപിഐയിൽ വിമർശനവും സ്വയം വിമർശനവും ഇല്ല,സംഘടനാ പ്രവര്‍ത്തനം അവസാവിപ്പിക്കുന്നു, ഇനി സാധാരണ പ്രവർത്തകൻ ആയി തുടരുമെന്ന് കെ കെ ശിവരാമന്‍