തട്ടം പരാമര്‍ശം:'പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കും, സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം എന്‍റെ നിലപാടാണ്'

Published : Oct 03, 2023, 12:31 PM IST
തട്ടം പരാമര്‍ശം:'പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കും, സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം എന്‍റെ  നിലപാടാണ്'

Synopsis

കേവല യുക്തിവാദത്തിനെതിരെയും ഫാസിസ്റ്റ്,തീവ്രവാദ രാഷ്ട്രീയങ്ങൾക്കെതിരെയും എല്ലാവരേയും അണിനിരത്തേണ്ട സമരത്തിൽ ഒരുമിക്കാൻ പാർട്ടി നൽകിയ വിശദീകരണം വളരെ സഹായിക്കുമെന്നും കെ.അനില്‍കുമാര്‍

കോട്ടയം: തട്ടം പരാമര്‍ശം വിവാദമാവുകയും പാര്‍ട്ടി സെക്രട്ടറി എംവിഗോവിന്ദന്‍ അത് തള്ളുകയും ചെയ്തതോടെ വിശദീകരണവുമായി സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാര്‍ രംഗത്ത്.പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കുമെന്ന് അദ്ദേഹം ഫേസ്പുക്കില്‍ കുറിച്ചു.എസ്സൻസ് സമ്മേളനത്തിൽ അവർ ഉന്നയിച്ച ഒരുവിഷയത്തോട്  നടത്തിയ മറുപടിയിൽ പാർടി സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ മാസ്റ്റർ നൽകിയ വിശദീകരണം തൻ്റെ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. കേവല യുക്തിവാദത്തിനെതിരെയും ഫാസിസ്റ്റ് , തീവ്രവാദ രാഷ്ട്രീയങ്ങൾക്കെതിരെയും എല്ലാവരേയും അണിനിരത്തേണ്ട സമരത്തിൽ ഒരുമിക്കാൻ പാർട്ടി നൽകിയ വിശദീകരണം വളരെ സഹായിക്കും. പാർടി ചൂണ്ടിക്കാട്ടിയത് ഒരു കമ്മ്യൂണിസ്റ്റു് കാരനെന്ന നിലയിൽ  ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

'വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യം, തട്ടം പരാമര്‍ശം പാര്‍ട്ടി നിലപാടല്ല' കെ. അനില്‍കുമാറിനെ തള്ളി എംവി ഗോവിന്ദൻ 

'ഷംസീറിനെ ഹിന്ദുവിരുദ്ധനും കെ.അനിൽകുമാറിനെ മുസ്ലിംവിരുദ്ധനുമാക്കി ചിത്രീകരിക്കുന്നു,ആ രാഷ്ട്രീയം തിരിച്ചറിയണം'

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം