അഞ്ജന ഹരീഷിന്‍റെ മരണം: കൊലപാതകമാണെന്ന ആരോപണവുമായി അമ്മ

Web Desk   | Asianet News
Published : May 25, 2020, 04:08 PM ISTUpdated : May 25, 2020, 04:34 PM IST
അഞ്ജന ഹരീഷിന്‍റെ മരണം: കൊലപാതകമാണെന്ന ആരോപണവുമായി അമ്മ

Synopsis

മകളുടെ മരണം കൊലപ‌ാതകമെന്ന് അഞ്ജനയുടെ അമ്മ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു.

കാസര്‍കോട്: മലയാളി യുവതിയെ ഗോവയില്‍ മരണപ്പെട്ട സംഭവത്തില്‍ കൊലപാതകമാണെന്ന ആരോപണവുമായി അമ്മ രംഗത്ത്. തളിപ്പറമ്പ് സ്വദേശിനിയും കാസര്‍കോട് താമസക്കാരിയുമായ  മിനിയുടെ മകള്‍ അഞ്ജന ഹരീഷിനെ(21)യാണ് ഗോവയിലെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്നായിരുന്നു പുറത്തുവന്ന സൂചന. 

എന്നാല്‍ ഇപ്പോള്‍ വലിയ ആരോപണങ്ങളാണ് അഞ്ജന ഹരീഷിന്‍റെ അമ്മ മിനി ഉയര്‍ത്തുന്നത്. മകളുടെ മരണം കൊലപ‌ാതകമെന്ന് അഞ്ജനയുടെ അമ്മ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. തന്‍റെ മകൾ ആത്മഹത്യ ചെയ്യില്ല. മകളുടെ കൂടെയുണ്ട‌ായവര‌ാണ് കൊലപാതകത്തിന് പിന്നില്‍. മിനി ഇത് സംബന്ധിച്ച് ഉന്നത പൊലീസ് വൃത്തങ്ങള്‍ക്ക് നാളെ പരാതി നല്‍കും.

തലശ്ശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ഥിയായ അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് വീട്ടുകാര്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഞ്ജന പൊലീസില്‍ ഹാജരാവുകയും കോടതിയിൽ ഹ‌ാജരാക്കിയ ശേഷം.അഞ്ജന സുഹൃത്തായ ഗാർഗിയുടെ കൂടെയാണ് പോയത്. ഇതിനുശേഷമാണ് അഞ്ജനയും സുഹൃത്തുക്കളും ഗോവയിലേക്ക് പോയതെന്നാണ് വിവരം.  കേരളത്തിലെ സ്വവര്‍ഗാനുരാഗ, ട്രാന്‍സ്ജെന്‍ഡര്‍ സംഘടനകളിലും അവരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു അഞ്ജന. 

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക