നൊമ്പരമായി ആൻ മരിയ ജോയ്: കുർബാനക്കിടെ ഹൃദയാഘാതം സംഭവിച്ച 17കാരി അന്തരിച്ചു

Published : Aug 05, 2023, 07:08 AM ISTUpdated : Aug 05, 2023, 08:01 AM IST
നൊമ്പരമായി ആൻ മരിയ ജോയ്: കുർബാനക്കിടെ ഹൃദയാഘാതം സംഭവിച്ച 17കാരി അന്തരിച്ചു

Synopsis

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്

ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളായി ചികിത്സയിൽ കഴിഞ്ഞിരുന്ന 17കാരി ആൻ മരിയ ജോയ് അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. ജൂൺ ഒന്നാം തീയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ്  ആൻമരിയക്ക് ഹൃതയാഘാതം ഉണ്ടായത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്. ജൂലൈ മാസത്തിൽ കോട്ടയം കാരിത്താസിലേക്ക് മാറ്റിയെങ്കിലും കേരളത്തെ നൊമ്പത്തരത്തിലാഴ്ത്തി ആൻ മരിയ ജീവൻ വെടിയുകയായിരുന്നു. സംസ്കാരം നാളെ രണ്ടു മണിക്ക്  ഇരട്ടയാർ സെൻറ് തോമസ് ദേവാലത്തിൽ നടക്കും.

ഹൃദ്രോഗിയായിരുന്നു ആൻ മരിയ. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ചികിത്സ തുടർന്നത്. ജൂൺ ഒന്നിന് രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ആനിന് ഹൃദയാഘാതം സംഭവിച്ചത്. പിന്നാലെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അമൃത ആശുപത്രിയിൽ കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ സഹായത്തോടെ പ്രാഥമിക ചികിത്സ നൽകി. നില അതീവ ഗുരുതരമായതിനാൽ കുട്ടിയെ അടിയന്തിരമായി അമൃതയിലേക്ക് എത്തിക്കേണ്ടി വന്നു.

കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് 133 കിലോമീറ്റർ ദൂരം താണ്ടാൻ നാല് മണിക്കൂർ സമയം വേണ്ടിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിൽ ഈ ദൂരം രണ്ടര മണിക്കൂറിൽ ആംബുലൻസ് താണ്ടി. നാട് ഒന്നായി ഈ ഉദ്യമത്തിന് കൂട്ടുനിൽക്കുകയായിരുന്നു. ആൻ മരിയയുടെ ജീവൻ നഷ്ടമാകരുതെന്ന പ്രാർത്ഥനയിലായിരുന്നു നാട്. എന്നാൽ രണ്ട് മാസത്തിലേറെ നീണ്ട ചികിത്സക്കൊടുവിൽ ആൻ മരിയ നിത്യശാന്തതയിലേക്ക് യാത്രയായി.

'പ്രതിസന്ധികളില്‍ ഒന്നിച്ചു നില്‍ക്കുന്ന മലയാളി'; ആനിനെ ആശുപത്രിയില്‍ എത്തിച്ചതിനെ കുറിച്ച് റോഷി അഗസ്റ്റിന്‍

കുർബാനയ്ക്കിടെ 17 കാരിക്ക് ഹൃദയാഘാതം; ജീവൻ രക്ഷിക്കാൻ കട്ടപ്പനയിൽ നിന്ന് കൊച്ചിയിലെത്തിച്ചു, കൈകോർത്ത് നാട്

രാഹുലിന് ആശ്വാസം | Rahul Gandhi Defamation Case

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി