
കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ വീണ്ടും അപകടം. ശബരിമല തീർഥാടകവുമായി വന്ന ബസ്സാണ് പാലത്തിൻറെ കമാനത്തിൽ ഇടിച്ചു തകർന്നത്. കർണാടകയിൽ നിന്നും എത്തിയ തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കമാനത്തിന് ഇടിച്ച് ബസിൻ്റെ മുകൾഭാഗം പൂർണ്ണമായി തകർന്ന നിലയിലാണ്. 30 തീർത്ഥാടകർ വാഹനത്തിൽ ഉണ്ടായിരുന്നു. ലക്ഷങ്ങൾ മുടക്കി നവീകരിച്ച ഫറോക്ക് പഴയ പാലത്തിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. പാലത്തിൻ്റെ ഉദ്ഘാടനം വലിയ ആഘോഷമായാണ് നടന്നത്. എന്നാൽ രണ്ട് ബസുകൾക്ക് ഒരേസമയം കടന്നു പോകാൻ ഇടമില്ലാത്ത പാലത്തിന് പകരം പുതിയ പാലം വേണമെന്ന ആവശ്യം ശക്തമാണ്. പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലം ആയിട്ടും വകുപ്പ് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷപവും ശക്തമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam