
മുംബൈ: മുംബൈയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഗൊരേഗാവിൽ താമസിക്കുന്ന അരവിന്ദൻ മേനോൻ (82) ആണ് മരിച്ചത്. പാലക്കാട് കുഴൽമന്ദം സ്വദേശിയായ അരവിന്ദൻ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
ഗൊരേഗാവ് മലയാളി സമാജം പ്രസിഡൻറും റിട്ടയേഡ് എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജറും ആണ് അരവിന്ദൻ മേനോൻ. അർബുദത്തിന് ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. ഇതോടെ, മുംബൈയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി.
അതേസമയം, മഹാരാഷ്ട്രയിൽ ഇന്ന് 3,390 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,07,958 ആയി. 24 മണിക്കൂറിനിടെ 120 പേര്‍ മരിച്ചതോടെ മഹാരാഷ്ട്രയിൽ കൊവിഡ് മരണം 3,950 ആയി. 1632 പേർക്ക് ഇന്ന് രോഗം ഭേദമായി. ഇതോടെ, ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 50978 ആയി.
Also Read: രാജ്യത്തിന് ആശങ്കയായി മഹാരാഷ്ട്രയും ദില്ലിയും തമിഴ്‌നാടും, രോഗികളുടെ എണ്ണത്തിൽ വൻ വർധന
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam