
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി ഒരു മരണം. മലപ്പുറം താനൂര്‍ മുക്കോലയിലാണ് ട്രെയിൻ തട്ടി യുവാവ് മരിച്ചത്. താനൂർ പരിയാപുരം സ്വദേശി ഷിജിൽ (29 ) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകമുണ്ടാടയത്. ഉച്ചയ്ക്ക് 1.45ന് കോഴിക്കോട് നിന്നും പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് ഷിജിൽ മരിച്ചത്. താനൂര്‍ മുക്കോലയിൽ വെച്ചാണ് അപകടമുണ്ടായത്.
ട്രെയിൻ ട്രാക്കിലൂടെ പോകുന്നതിനിടെ ഷിജിലിനെ ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പാലക്കാട് ഷൊര്‍ണൂരിൽ കേരള എക്സ്പ്രസ് ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത ദാരുണ സംഭവത്തിനിടെയാണ് താനൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam