ആന്തൂരിലെ സാജന്‍റെ ആത്മഹത്യ; വിവരം ചോരുന്നതിൽ അന്വേഷണ സംഘത്തിന് അതൃപ്തി

Published : Jul 15, 2019, 02:59 PM IST
ആന്തൂരിലെ സാജന്‍റെ ആത്മഹത്യ; വിവരം ചോരുന്നതിൽ അന്വേഷണ സംഘത്തിന് അതൃപ്തി

Synopsis

ആത്മഹത്യ ചെയ്ത സാജന്‍റെ കുടുംബത്തെ ഇകഴ്ത്തും വിധമുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നതിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് അതൃപ്തി പരസ്യമാക്കി അന്വേഷണ സംഘം രംഗത്തെത്തിയത്.

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണ വിവരങ്ങൾ ചോരുന്നതിൽ അന്വേഷണ സംഘത്തിന് അതൃപ്തി. അന്വേഷണ വിവരങ്ങൾ പുറത്ത് പോകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി എസ്‍പിക്ക് പരാതി നൽകി. കുടുംബത്തെ ഇകഴ്ത്തും വിധം ആരോപണങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു .ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം അ‍തൃപ്തിയുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്. 

കൺവെൻഷൻ സെന്‍ററിന് അനുമതി ലഭിക്കാതിരുന്നത് കൊണ്ടല്ല, വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് സൂചനകളുള്ള വാർത്ത സിപിഎം പാർട്ടി മുഖപത്രം പ്രസിദ്ധീകരിക്കുകയും ഇതിനെതിരെ സാജന്‍റെ കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു. വലിയ മാനസിക സമ്മർദ്ദത്തിലാണ് താനെന്നും, ഇത് തുടർന്നാൽ കുട്ടികളെയും കൊണ്ട് താനും ആത്മഹത്യ ചെയ്യുമെന്നും സാജന്‍റെ ഭാര്യ ബീന പറയുകയും ചെയ്തു. 

അന്വേഷണം വഴി തിരിച്ചു വിടുകയെന്നതാണ് ഇത്തരം വാർത്തകളുടെ ലക്ഷ്യമെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന പരാതി. ഇതിന് പിന്നാലെയാണ് അന്വേഷണ വിവരങ്ങൾ ചോരുന്നതിലെ അതൃപ്തി തുറന്ന് പറഞ്ഞ് അന്വേഷണ സംഘം തന്നെ രംഗത്തെത്തുന്നത്

read also: 'ഞാനും ആത്മഹത്യ ചെയ്യും', 'ദേശാഭിമാനി' അപവാദ പ്രചാരണം നടത്തുന്നെന്ന് സാജന്‍റെ ഭാര്യ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു