ആര്‍എസ്എസ് ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു; ആഞ്ഞടിച്ച് പിണറായി വിജയന്‍

Web Desk   | Asianet News
Published : Dec 16, 2019, 10:36 AM ISTUpdated : Dec 16, 2019, 04:58 PM IST
ആര്‍എസ്എസ് ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു; ആഞ്ഞടിച്ച് പിണറായി വിജയന്‍

Synopsis

ന്യൂനപക്ഷ വിഭാഗത്തെ പൗരൻമാരല്ലെന്ന് പ്രഖ്യാപിച്ചാൽ കേരളത്തിൽ അത് നടപ്പാക്കാൻ സൗകര്യപ്പെടില്ല. സർക്കാരിന്‍റെ പ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആർഎസ്എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും പിണറായി വിജയൻ.   

തിരുവനന്തപുരം: മതനിരപേക്ഷതക്ക് വേണ്ടി കേരളത്തിൽ നിന്ന് ഉയരുന്നത് ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി ഭേദവും മതവിദ്വേഷവും ഒരു ഘട്ടത്തിലും കേരളത്തിനെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും അത് ഒരു കാരണവശാവും അംഗീകരിക്കാനാകില്ലെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ സംഘടിപ്പിച്ച സംയുക്ത സത്യഗ്രഹ പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. 

ന്യൂനപക്ഷ വിഭാഗത്തെ പൗരൻമാരല്ലെന്ന് പ്രഖ്യാപിച്ചാൽ കേരളത്തിൽ അത് നടപ്പാക്കാൻ സൗകര്യപ്പെടില്ല. സർക്കാരിന്‍റെ പ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആർഎസ്എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും പിണറായി വിജയൻപറഞ്ഞു.  രാജ്യത്തെ ഒരു പ്രത്യേക മാര്‍ഗത്തിലൂടെ തിരിച്ച് വിടാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അത് വിലപ്പോകില്ലെന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നത്. കക്ഷി ഭേദമില്ലാതെ കേരളത്തിൽ നടക്കുന്ന സംയുക്ത പ്രതിഷേധം അതിന് തെളിവാണ്. വിവിധ മേഖലയിൽ നിന്ന് വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംയുക്ത പ്രതിഷേധത്തിന്‍റെ തത്സമയ ദൃശ്യങ്ങള്‍ കാണാം

പുതിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്നതാണെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ജാതിയുടേയും മതത്തിന്‍റെയും ലിംഗത്തിന്‍റെയും പേരിലുള്ള ഒരു വേര്‍തിരിവ് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമത്തിലെ യുക്തി രാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

ഭരണഘടനാ വിരുദ്ധമായ ഒന്നും അംഗീകരിക്കുന്ന പ്രശ്നം ഇല്ലെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. പൗരത്വത്തിന്‍റെ അടിസ്ഥാനം മതമായാൽ ആ രാജ്യം മതരാഷ്ട്രമാകും. മതനിരപേക്ഷത സംരക്ഷിക്കാൻ മതത്തിന്‍റെ പേരിലുള്ള പൗരത്വ നിയമത്തെ ഇല്ലാതാക്കിയെ കഴിയു എന്നും പിണറായി വിജയൻ പറഞ്ഞു

ഐക്യരാഷ്ട്ര സഭയും അമേരിക്ക അടക്കം ലോക രാജ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യരെല്ലാം ഒന്നാണെന്ന് പ്രഖ്യാപിച്ച നവോത്ഥാന മുന്നേറ്റത്തിന്‍റെ പിൻബലം കേരളത്തിനുള്ളത്, വ്യത്യസ്തമാ കാഴ്ചപ്പാടുകളേയും സംസ്കാരങ്ങളെയും സ്വീകരിച്ച കേരളംകേന്ദ്ര നിയമത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തെ പൗരൻമാരല്ലെന്ന് പ്രഖ്യാപിച്ചാൽ കേരളത്തിൽ അത് നടപ്പാക്കാൻ സൗകര്യപ്പെടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. 

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കാൻ അവകാശമുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല
വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ