
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രതിഷേധത്തില്‍ സിപിഎമ്മുമായി സഹകരിക്കാനില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നാളെ നടക്കാനിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന.
പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ സംബന്ധിച്ച തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് സര്‍ക്കാര്‍ നാളെ സര്‍വ്വകക്ഷി യോഗം വിളിച്ചത്. സിപിഎമ്മുമായി യോജിച്ചുള്ള സമരത്തില്‍ നേരത്തെ തന്നെ മുല്ലപ്പള്ളി എതിര്‍പ്പറിയിച്ചിരുന്നു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥത ഇല്ലെന്നാണ് മുല്ലപ്പള്ളി ആരോപിച്ചത്. കേരളത്തില്‍ നിലവിലുള്ളത് ഭരണകൂട ഭീകരതയാണ്. കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ താന്‍ പറയുന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read Also: 'ഞാൻ പറയുന്നതാണ് പാര്‍ട്ടി നിലപാട്'; സിപിഎമ്മുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് മുല്ലപ്പള്ളി
ഇതേത്തുടര്‍ന്ന് യുഡിഎഫിനുള്ളില്‍ മുല്ലപ്പള്ളിയെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലെ കാര്യങ്ങള്‍ കെപിസിസ നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് കെ സി വേണുഗോപാല്‍ നിലപാട് അറിയിച്ചിരുന്നു.
Read Also: കേരളത്തിലെ കാര്യങ്ങൾ കെപിസിസി തീരുമാനിക്കും, മുല്ലപ്പള്ളിയെ പിന്തുണച്ച് കെസി വേണുഗോപാല്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam