തിരുവനന്തപുരം: പൗരത്വഭേദഗതിക്കെതിരെ സംസ്ഥാനത്ത് സംയുക്ത പ്രതിഷേധം നടത്തിയതിനെതിരെ പ്രതികരിച്ച കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. 'കേരളത്തിലെ കാര്യങ്ങൾ കെപിസിസി നേതൃത്വം  തീരുമാനിക്കും.  ദേശീയ തലത്തിൽ യോജിച്ച പ്രതിഷേധം നടത്താം'. സംസ്ഥാനങ്ങളിലെ പ്രതിഷേധം അതാത് സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'രാജ്യം തകർന്നാലും കുഴപ്പമില്ല അധികാരം തുടരണം എന്നതാണ് ബിജെപി നയം. ഭരണഘടനക്ക് വേണ്ടിയുളള പോരാട്ടം തുടരും. സൈന്യം വരെ രാഷ്ട്രനയത്തിൽ ഇടപെടുന്ന സ്ഥിതിയാണ്'.  ഭരണഘടന സ്ഥാപനങ്ങളെല്ലാം ബിജെപി ഓഫീസായി മാറുന്നുവെന്നും  കെസി വേണുഗോപാൽ പ്രതികരിച്ചു. 

പൗരത്വ ഭേദഗതി നിയമം: ഭരണ-പ്രതിപക്ഷ സംയുക്ത സമരം ഇനിയും വേണമെന്ന് ഇ ടി മുഹമ്മദ് ബഷീർ

കേന്ദ്ര നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്  ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് സംസ്ഥാനത്ത്  പൗരത്വഭേദഗതിക്കെതിരെ സംയുക്ത പ്രതിഷേധം നടത്തിയത്.  ഭരണപ്രതിപക്ഷകക്ഷികള്‍ യോജിച്ച് നടത്തിയ പ്രതിഷേധം ദേശീയ തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇതിനെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. വേണ്ടത്ര കൂടിയാലോചനയില്ലാതെയാണ് ഇടതുമുന്നണിയുമായി ചേർന്ന് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം ചെയ്തതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം.  

സംയുക്ത പ്രതിഷേധം അടഞ്ഞ അധ്യായമെന്ന് ചെന്നിത്തല; സർവ്വകക്ഷിയോ​ഗത്തിൽ പങ്കെടുക്കും

ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയ്യാറല്ലെന്നും മുല്ലപ്പള്ളി പിന്നീട് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ദേശീയതലത്തില്‍ ഫാസിസ്റ്റ് ശക്തികളെ ശക്തമായി പ്രതിരോധിക്കുന്ന പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്നും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പോരാട്ടങ്ങളില്‍ നിന്ന് കേരളത്തിലെ സി പി എം നാളിതുവരെ ഒളിച്ചോടുകയായിരുന്നെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. ഇന്നാല്‍ വിഷയത്തില്‍ മുല്ലപ്പള്ളിയെ തള്ളിയും അനുകൂലിച്ചും യുഡിഫ് നേതാക്കള്‍ തന്നെ രംഗത്തെത്തിയതോടെയാണ് വിഷയം രാഷ്ട്രീയ ശ്രദ്ധ നേടിയത്. 

ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ ഇനിയും യോജിച്ച് സമരം ചെയ്യും: മുല്ലപ്പള്ളിക്കെതിരായ പ്രസംഗത്തെ ന്യായീകരിച്ച് വിഡി സതീശന്‍

മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതാവ് അമിത് ഷായാണോ, സോണിയാ ഗാന്ധിയാണോ?; വിമര്‍ശനവുമായി എംഎം മണി