ഭൂരിപക്ഷം വച്ച് നാളെ കേരളത്തേയും വെട്ടി മുറിക്കില്ലേ? രമേശ് ചെന്നിത്തല നിയമസഭയിൽ

By Web TeamFirst Published Dec 31, 2019, 12:22 PM IST
Highlights

ജനസംഖ്യാ രജിസ്റ്ററിനെ എതിർക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു, സംസ്ഥാനത്തിന്‍റെ സഹായമില്ലാതെ കേന്ദ്രത്തിന് സെൻസസ് നടപ്പാക്കാൻ കഴിയില്ല. സെൻസസിൽ നിന്ന് പിൻമാറാൻ സര്‍ക്കാര്‍ തയ്യാറാകണം.

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭേദഗതി നിയമത്തെ എതിര്‍ത്ത് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന് പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ദേശീയ ജനസഖ്യാ രജിസ്റ്ററിന്‍റെ ഭാഗമായുള്ള ജനസഖ്യ കണക്കെടുപ്പ് ഭയപ്പെടുത്തുന്നതാണ്. 
ചോദ്യാവലിയിൽ വന്ന മാറ്റമാണ് ഭയപ്പെടുത്തുന്നത്. ഇത് എൻ ആർ സി യിലേക്കുള്ള വഴിയാണ്. ഇതിനെ ശക്തമായി എതിർക്കണം
വിശദമായ പഠനം ഇക്കാര്യത്തിൽ വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ജനസംഖ്യാ രജിസ്റ്ററിനെ എതിർക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു, സംസ്ഥാനത്തിന്‍റെ സഹായമില്ലാതെ കേന്ദ്രത്തിന് സെൻസസ് നടപ്പാക്കാൻ കഴിയില്ല. സെൻസസിൽ നിന്ന് പിൻമാറാൻ സര്‍ക്കാര്‍ തയ്യാറാകണം. ഭൂരിപക്ഷം വച്ച് കേന്ദ്രസര്‍ക്കാര്‍ നാളെ കേരളത്തേയും വെട്ടി മുറിക്കില്ലേ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. രാജ്യമാകെ ഭീതിയിലാണ്. മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുന്ന രീതി ലോകത്തെവിടെയും കാണില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

യോജിച്ച പ്രക്ഷോഭം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി സമ്മതിച്ചു. കേരളത്തിലെ ജനം ഒരുമിച്ച് നിൽക്കുന്നു എന്ന സന്ദേശമാണ് അത് രാജ്യമൊട്ടാകെ നടക്കുന്നത്. സര്‍വകക്ഷി നിവേദക സംഘം രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകണമെന്ന് വീണ്ടും ആവശ്യപ്പെടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസിൽ സംസ്ഥാന സര്‍ക്കാര്‍ കക്ഷിചേരണമെന്ന ആവശ്യവും രമേശ് ചെന്നിത്തല നിയമസഭയിൽ ഉന്നയിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടുകളോടുള്ള ശക്തമായ വിയോജിപ്പും രമേശ് ചെന്നിത്തല നിയമസഭയിൽ രേഖപ്പെടുത്തി.ഇന്നലെകളിലെ രാഷ്ട്രീയം മറന്ന് പ്രവർത്തിക്കാൻ ഗവർണർ കഴിയണം. പദവിയുടെ ഔന്നത്യം മനസിലാക്കി വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാനെന്നും രമേശ് ചെന്നിത്തല നിയമസഭയിൽ ഓര്‍മ്മിപ്പിച്ചു.

എല്ലാം ഹിന്ദുക്കൾക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. പൗരത്വ ഭേദഗതി നിയമം അറബിക്കടിലാണെന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: പൗരത്വ ഭേദഗതി നിയമം മതവിവേചനത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി; നിയമസഭയിൽ പ്രമേയം...

 

click me!