കെ റെയില്‍ വേണ്ട, റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് 25000 പേര് ഒപ്പിട്ട ഭീമ ഹർജിയുമായി സമര സമിതി

Published : Aug 06, 2024, 10:24 AM ISTUpdated : Aug 06, 2024, 10:28 AM IST
കെ റെയില്‍ വേണ്ട, റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് 25000 പേര് ഒപ്പിട്ട ഭീമ ഹർജിയുമായി സമര സമിതി

Synopsis

ജനങ്ങൾ നൽകിയ പ്രഹരവും വിദഗ്‌ദ്ധർ നൽകിയ ഉപദേശവും ഒന്നും ബാധകമല്ല എന്ന രീതിയിൽ സംസ്ഥാന സർക്കാർ പോകുന്നു. കേരളത്തിന്‍റെ  സർവ്വ നാശത്തിന് പദ്ധതി കാരണമാകുമെന്ന് സമര സമിതി

ദില്ലി: കെ യിൽനെതിരെ കേന്ദ്ര സർക്കാരിനെ നേരിട്ട് സമീപിക്കാൻ ഒരുങ്ങി സമര സമിതി.റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് 25000 പേര് ഒപ്പിട്ട ഭീമ ഹർജി സമർപ്പിക്കുമെന്ന് .
സമര സമിതി രക്ഷധികാരി ജോസഫ് എം പുതുശ്ശേരി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.കേരളത്തിന്‍റെ  സർവ്വ നാശത്തിന് പദ്ധതി കാരണമാകും.നിയമം അനുശാസിക്കുന്ന ഒരു പഠനവും കേരളം നടത്തിയിട്ടില്ല.കെ റെയിൽ കാരണം തൃക്കാക്കരയിൽ അടക്കമുള്ള തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി രാജയപ്പെട്ടു.ജനങ്ങൾ നൽകിയ പ്രഹരവും വിദഗ്‌ദ്ധർ നൽകിയ ഉപദേശവും ഒന്നും ബാധകമല്ല എന്ന രീതിയിൽ സർക്കാർ മുന്നോട്ട് പോകുകയാണ്.പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്നും സമര സമിതി ആരോപിച്ചു.കേന്ദ്ര ധനമന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിലും മുഖ്യ ആവശ്യമായി കെ റെയിൽ ഉയർത്തിയത് അതുകൊണ്ടാണെന്നും ജോസഫ് എം പുതുശ്ശേരി പറഞ്ഞു

439 കോടിയുടെ വൻ കരാർ ഏറ്റെടുത്ത് കെ റെയിൽ; 'സിൽവർ ലൈനിന് അംഗീകാരം കാത്തുനിൽക്കുന്നതിനിടെ സുപ്രധാന പദ്ധതി'

കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം; പ്രതിപക്ഷ നേതാവിനെതിരായ ഹർജി തള്ളി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് മാസത്തോളം ഒളിവിൽ കഴിഞ്ഞു, പിടിയിലായത് കോഴിക്കോട് നിന്ന്; ബത്തേരിയിൽ യുവാക്കളെ മയക്കുമരുന്നുമായി പിടികൂടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയത് നാല് ക്വട്ടേഷൻ ഗ്രൂപ്പുകൾ ചേർന്ന്; പിന്നിൽ ഖത്തർ പ്രവാസിയെന്ന് അന്വേഷണ സംഘം