ആന്റോ അ​ഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്: ഭാര്യാമാതാവ് ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

Published : Oct 07, 2026, 01:04 PM ISTUpdated : Oct 07, 2026, 01:20 PM IST
anto augustine

Synopsis

പ്രതി ചേർക്കുകയാണെങ്കിൽ ലില്ലിക്ക് നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് നടപടിയിലേക്ക് കടക്കാവൂ എന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

കൊച്ചി: ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യ മാതാവ് ലില്ലി ജോസിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. കല്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് മുൻ‌കൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്. നിലവിൽ കേസിൽ ലില്ലി പ്രതിയല്ലാത്തതിനാലാണ് മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രതി ചേർക്കുകയാണെങ്കിൽ ലില്ലിക്ക് നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് നടപടിയിലേക്ക് കടക്കാവൂ എന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. അളവിൽ കവിഞ്ഞ മദ്യശേഖരം പിടിച്ചെടുത്ത വീട് ഭാര്യ മാതാവ് ലില്ലിയുടെ പേരിൽ ആണെന്നായിരുന്നു ആന്റോ ആഗസ്റ്റിന്റെ മൊഴി. തുടർന്ന് ലില്ലിയുടെ മൊഴി എടുക്കാൻ എക്സൈസ് നീക്കം തുടങ്ങിയതിനു പിന്നാലെയായിരുന്നു മുൻ‌കൂർ ജാമ്യം തേടി ലില്ലി കോടതിയെ സമീപിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; വിമര്‍ശിച്ച് ഹൈക്കോടതി, സംസ്ഥാനം എയിംസ് അര്‍ഹിക്കുന്നുണ്ടെന്ന് നിരീക്ഷണം
സർക്കാർ കോളേജ് ഹോസ്റ്റലുകളിലെ അനധികൃത താമസം അവസാനിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസവകുപ്പ്; കർശന നിർദേശങ്ങളുമായി സർക്കുലർ